കൊച്ചി:പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ചോർന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന. ഹൈദരാബാദ് എൻഐഎ യൂണിറ്റാണ് പരിശോധന നടത്തുന്നത്.ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
രണ്ട് വര്ഷം മുമ്പ് ഒരു അഫ്ഗാൻ പൗരൻ അസം സ്വദേശിയെന്ന വ്യാജേനെ കൊച്ചി കപ്പൽശാലയിൽ ജോലി ചെയ്തിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
ഇയാൾ പ്രതിരോധ വിവരങ്ങൾ മറ്റ് രാജ്യങ്ങൾക്ക് കൈമാറിയെന്നാണ് സംശയിക്കപ്പെടുന്നത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ഈ കേസ് പിന്നീട് എഐഎ ഏറ്റെടുക്കുകയായിരുന്നു.