ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായ സംഭവത്തില്‍ നടന് സുരാജ് വെഞ്ഞാറമൂടിനെതിരെ പൊലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസെടുത്തത്. പാലാരിവട്ടം പൊലീസ് ആണ് കേസെടുത്തത്.
കാറുമായി ഇന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ സുരാജിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് എറണാകുളം പാലാരിവട്ടത്ത് വെച്ച് അപകടമുണ്ടായത്.
രാത്രി 12 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിന് പരിക്കേറ്റിരുന്നു. ശരത്തിന്റെ കാലിനാണ് പരിക്കേറ്റത്. ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു.
അതേസമയം സുരാജിന് കാര്യമായ പരിക്കുകളില്ല. കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്നു സുരാജ്. ആ സമയം എതിരെ വരികയായിരുന്ന ബൈക്കുമായാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ശരത്തിനെ സുരാജും കൂടി ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് സുരാജ് മടങ്ങുകയും ചെയ്തിരുന്നു.