ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പൂജാരിമാര്‍ വിസമ്മതിച്ചുവെന്ന പരാമര്‍ശത്തില്‍ രേവത് ബാബുവിനെതിരെ പരാതി. ആലുവ സ്വദേശി അഡ്വക്കറ്റ് ജിയാസ് ജമാലാണ് പരാതി നല്‍കിയത്.
മാധ്യമ ശ്രദ്ധ നേടാനുള്ള വ്യാജ ആരോപണമാണ് രേവത് ബാബു കഴിഞ്ഞ ദിവസം നടത്തിയതെന്ന് പരാതിയില്‍ ആരോപിക്കുന്നു. പ്രസ്താവനയിലൂടെ മതസ്പര്‍ദ്ധ ഉണ്ടാക്കാനും കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
ആരോപണം തെറ്റാണെന്ന് പിന്നീട് രേവത് തിരുത്തിയെന്നും അതിനാല്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചതിന് ചാലക്കുടി സ്വദേശിക്കെതിരെ കേസെടുക്കണമെന്നും ജിയാസ് ജമാല്‍ ആരോപിക്കുന്നു. ആലുവ റൂറല്‍ എസ്.പിക്കാണ് പരാതി ലഭിച്ചത്.
സംഭവത്തില്‍ മാപ്പ് പറഞ്ഞ് രേവത് ബാബു രംഗത്തെത്തിയിരുന്നു. കുട്ടിയുടെ അച്ഛനാണ് മകളുടെ അന്ത്യകര്‍മ്മം ചെയ്യാനായി പൂജാരിയെ വേണമെന്ന് പറഞ്ഞത്. പൂജാരി സമൂഹത്തോട് തെറ്റ് ചെയ്തതിന് മാപ്പ് ചോദിക്കുന്നു എന്നും ഫേസ്ബുക്ക് ലൈവിലെത്തി രേവത് പറഞ്ഞിരുന്നു.
കുട്ടിയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ താന്‍ നിരവധി പേരെ സമീപിച്ചിരുന്നു. എന്നാല്‍ ഹിന്ദിക്കാരായതിനാല്‍ കുട്ടിയുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ പൂജാരിമാര്‍ തയ്യാറായില്ലെന്നുമാണ് രേവത് ബാബു ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്.