യുഎഇ: ദുബായ് ആസ്ഥാനമായുള്ള പ്രമുഖ ഹോൾഡിംഗ് കമ്പനിയായ വേൾഡ് സ്റ്റാറിൻ്റെ ചെയർമാൻ നിഷാദ് ഹുസൈൻ 2025-ലെ ആദ്യ റോൾസ് റോയ്സ് കള്ളിനൻ സീരീസ് സ്വന്തമാക്കി. തൻ്റെ ആദ്യ കാറായ പഴയ നിസ്സാൻ സണ്ണിയിൽ നിന്ന് ലോകത്തിലെ ഏറ്റവും വിലകൂടിയ കാർ ബ്രാൻഡുകളിൽ ഒന്നിലേക്ക് അദ്ദേഹം മാറിയിരിക്കുന്നു.
രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ബ്രിട്ടീഷ് ആഡംബര കാർ മോഡലായ ഫെയ്സ്ലിഫ്റ്റ് ചെയ്ത കള്ളിനൻ സീരീസ് II ബ്ലാക്ക് നിഷാദ് സ്വന്തമാക്കുന്നത്.ദുബായിലെ റോൾസ് റോയ്സ് ഷോറൂമിൽ നടന്ന ചടങ്ങിൽ എജിഎംസി ഡയറക്ടർ മംദൗ ഖൈറുല്ല നിഷാദിന് താക്കോൽ സമ്മാനിച്ചു.’ചലിക്കുന്ന മാൻഷൻ’ എന്നാണ് വാഹന വിദഗ്ധർ ഈ വാഹനത്തെ വിശേഷിപ്പിക്കുന്നത്.
ഇന്ത്യയിൽ ഈ കാറിൻ്റെ വില ഏകദേശം 12.25 കോടി രൂപയാണ്. പുതുക്കിയ സ്റ്റൈലിംഗ്, പുതുക്കിയ ഇൻ്റീരിയർ, മെച്ചപ്പെടുത്തിയ സാങ്കേതികവിദ്യ എന്നിവയാണ് പുതിയ മോഡലിൻ്റെ സവിശേഷതകൾ.ഫ്രണ്ട് ഡിസൈനിൽ കാര്യമായ മാറ്റങ്ങളോടെയാണ് പുതിയ കള്ളിനൻ അവതരിപ്പിച്ചിരിക്കുന്നത്. ബമ്പർ വരെ നീളുന്ന മെലിഞ്ഞ എൽഇഡി ഹെഡ്ലൈറ്റുകളാണ് കള്ളിനൻ സീരീസ് II ൻ്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത.