സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ മത വിദ്വേഷ പ്രചരണത്തിന് കേസ്. അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനാണ് പൊലീസ് കേസെടുത്തത്.
നാരങ്ങാനം സ്വദേശിയായ രതീഷ് എന്നയാള്‍ നല്കിയ പരാതിയിലാണ് കേസ്. ജനപ്രതിനിധിയെന്ന നിലയില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പാടി്ലെന്നും എഫ്ഐആറില്‍ പറയുന്നു.
ആബിദ ഭായിക്കെതിരെ ആറന്മുള പൊലീസ് ആണ് നടപടിയെടുത്തത്. എന്നാല്‍ താന്‍ മതവിദ്വേഷം ഉദ്ദേശിച്ചല്ല ഇത്തരത്തില്‍ വീഡിയോ പങ്കുവെച്ചതെന്ന് ഇവര്‍ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ വ്യക്താക്കി. വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.