ദീപാവലി ദിനത്തില്‍ പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി കര്‍ണാടിക് സംഗീതജ്ഞന് ടി എം കൃഷ്ണ. പ്രകാശം പലസ്തീന് ജനതയ്ക്ക് മരണത്തിന്റെ സൂചനയാകുമ്പോള്‍ ദീപാവലി ആഘോഷിക്കാന്‍ കഴിയുന്നില്ലെന്നാണ് ടി.എം കൃഷ്ണ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
‘പ്രകാശം പലസ്തീന് ജനതയ്ക്ക് മരണത്തിന്റെ സൂചനയാകുമ്പോള്‍ വെളിച്ചത്തിന്റെ ഉത്സവമായ ദീപാവലി ആഘോഷിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. പലസ്തീനുള്ള പിന്തുണയെന്ന് പറയുന്നത് സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന എല്ലാവര്‍ക്കുമുള്ള പിന്തുണയാണ്. സമാധാനത്തിനും മനുഷ്യത്വം തിരിച്ച് ലഭിക്കുന്നതിനുമുള്ള പ്രാര്‍ത്ഥനയില്‍. #പലസ്തീന്,’ എന്നാണ് ടി എം കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്റ്.
തന്റെ ചിത്രത്തോടൊപ്പമാണ് ഫേസ്ബുക്കില്‍ പോസ്റ്റ്.
സമൂഹിക സാംസ്കാരിക വിഷയങ്ങളില്‍ കൃത്യമായി രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്ന സംഗീതജ്ഞനാണ് ടി എം കൃഷ്ണ. നേരത്തെയും നിരവധി വിഷയങ്ങളില്‍ ഇദ്ദേഹം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.