കോഴിക്കോട് തിരുവണ്ണൂരില് ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി നശിച്ചു. ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
കാറിന്റെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ പുറത്തേക്കിറങ്ങി രക്ഷപ്പെടുകയായിരുന്നു. ഇതിനാല്‍ ഡ്രൈവര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.
കാര്‍ പൂര്‍ണമായും കത്തി നശിച്ചു. മോഡേണ്‍ ബസാര്‍ സ്വദേശിയാണ് കാറിലുണ്ടായിരുന്നത്. നാട്ടുകാര്‍ തീയണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും കാര്‍ വീണ്ടും ആളിക്കത്തി. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
സംസ്ഥാനത്ത് നേരത്തെയും ഓടിക്കൊണ്ടിരിക്കുന്ന കാര്‍ കത്തി അപകടമുണ്ടായിരുന്നു.