റംസാൻ മാസത്തിൽ ഇഫ്താർ സമയങ്ങൾ പ്രഖ്യാപിക്കുന്നതിനായുള്ള പീരങ്കികൾ ഇത്തവണയും രാജ്യത്തുടനീളം സ്ഥാപിക്കും. ദുബായ്ക്ക് പുറമെ റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, അബുദാബി, അൽ ഐൻ എന്നീ എമിറേറ്റുകളിലും പീരങ്കികൾ സ്ഥാപിക്കും.
ദുബൈയിൽ ബുർജ് ഖലീഫക്ക് സമീപം, ദുബൈ ഫെസ്റ്റിവൽ സിറ്റി,മദീനത് ജുമൈറ, ദാമക്, എക്സ്പോ സിറ്റി (അൽ വാസൽ പ്ലസ്സയുടെ മുൻവശം) എന്നിവിടങ്ങളിൽ പീരങ്കികൾ സ്ഥാപിക്കും. എക്സ്പോ സിറ്റിയിൽ ആദ്യമായാണ് പീരങ്കികൾ സ്ഥാപിക്കുന്നത്.
ഷോപ്പിംഗിനും മറ്റുമായി ദുബായ് ഫെസ്റ്റിവൽ സിറ്റിയിലേക്ക് ഒഴുകിയെത്തുന്നവർക്കായി ഇവിടെയും റമദാൻ പീരങ്കികൾ സ്ഥാപിക്കും. കൂടാതെ ഹത്ത ഗസ്റ്റ് ഹൗസിലും റമദാൻ പീരങ്കി ഉണ്ടായിരിക്കുന്നതാണ്. മദീനത്ത് ജുമൈറയിലും ബീച്ച്ഫ്രണ്ട് ഹോട്ട്സ്പോട്ടുകൾ എന്നിവിടങ്ങളിലും റമദാൻ പീരങ്കികാലുണ്ടാകും . മുൻകാലങ്ങളിൽ ഫോർട്ട് ഐലൻഡിലായിരുന്നു പീരങ്കികൾ സ്ഥാപിച്ചിരുന്നത്. അബുദാബിയിൽ ഷെയ്ഖ് സയ്ദ് പള്ളിയിലും ഖസ്ർ അൽ ഹുസ്ന, മുശ്രിഫ് മേഖലയിലെ ഉമ്മുൽ-ഇമാറാത്ത് പാർക്ക്, ശഹാമ സിറ്റി എന്നിവിടങ്ങളിലും പീരങ്കികളുണ്ടായിരിക്കും.