മേപ്പാടി: മേപ്പാടി പഞ്ചായത്തിൽ ഉരുൾപ്പൊട്ടൽ ബാധിതർക്ക് മോശം ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. സന്നദ്ധ സംഘടനകൾ വിതരണം ചെയ്ത ഉൽപ്പന്നങ്ങളുടെ ഉത്തരവാദിത്വം ഭക്ഷ്യവകുപ്പിനല്ലെന്ന് മന്ത്രി പറഞ്ഞു. മോശം വസ്തുക്കൾ വിതരണം ചെയരുതെന്ന് നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യവകുപ്പ് രണ്ട് റേഷൻകടകളിലൂടെ വിതരണം ചെയ്ത ഉൽപ്പന്നങ്ങൾ സംബന്ധിച്ച് പരാതികളില്ല. മറ്റ് കിറ്റുകളും സർക്കാർ വിതരണം ചെയ്തത് റേഷൻ കടകളിലൂടെയാണ്. അതിലും ആക്ഷേപം ഉണ്ടായിട്ടില്ല. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടത് പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ ബാധ്യതയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും.
വിഷയം പരിശോധിച്ച് കളക്ടർ റിപ്പോർട്ട് നൽകുമെന്നും ശേഷം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.