കോഴിക്കോട്: കോഴിക്കോട് ഡിഎംഒ കസേരതർക്കത്തിൽ എൻ രാജേന്ദ്രന് ജനുവരി 9 വരെ തുടരാൻ ഹൈക്കോടതി അനുമതി.ജനുവരി 9 ന് ഹർജി വീണ്ടും പരിഗണിക്കും. എൻ രാജേന്ദ്രനെ മാറ്റി ആശാദേവിയെ സർക്കാർ ഡിഎംഒ ആക്കിയിരുന്നു. സ്ഥലംമാറ്റത്തിനെതിരെ ഡോ. രാജേന്ദ്രൻ, ഡോ. ജയശ്രീ, ഡോ. പീയൂഷ് എന്നിവർ ഹർജി നൽകിയിരുന്നു.
ഡോ. രാജേന്ദ്രനൊപ്പം ഹർജി നൽകിയവർക്കും സ്റ്റേ ബാധകമാണ്. ഡിസംബർ 9 നാണ് ആരോഗ്യവകുപ്പ് സ്ഥലംമാറ്റ ഉത്തരവിറക്കിയത്. നേരത്തെ, ഡോ. ആശാ ദേവിയെ കോഴിക്കോട് ഡി.എം.ഒ ആക്കി ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഡിസംബർ 9ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് അതേപടി തുടരാനായിരുന്നു വകുപ്പിന്റെ തീരുമാനം. ഡോ. രാജേന്ദ്രന് മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം തിരുവനന്തപുരം ഡയറക്ടറേറ്റിലേക്കെത്തണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. രണ്ടു ദിവസത്തിന് ശേഷം കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിൽനിന്ന് സ്ഥലംമാറ്റത്തിൽ സ്റ്റേ വാങ്ങിയ രാജേന്ദ്രൻ ഡി.എം.ഒ. ആയി തുടർന്നു.
അവധിയിൽ പ്രവേശിച്ച ആശാദേവി സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ട്രൈബ്യൂണൽ പിൻവലിച്ചെന്നറിഞ്ഞാണ് ഓഫീസിലെത്തിയത്. എന്നാൽ ജോലിയിൽനിന്ന് മാറണം എന്ന ഉത്തരവ് കിട്ടിയില്െന്നു പറഞ്ഞാണ് ഡോ. രാജേന്ദ്രൻ സ്ഥാനത്ത് തുടർന്നത്.