മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൂട്ട മരണം തുടരുന്നു. ആശുപത്രിയില്‍ 48 മണിക്കൂറിനിടെ മരിച്ചത് നവജാത ശിശുക്കളടക്കം 31 പേരാണ്. മരിച്ചവരില്‍ 16 പേര്‍ കുട്ടികളാണ്.

പുതുതായി 7 പേര്‍കൂടിയാണ് ആശുപത്രിയില്‍ മരിച്ചത്. ഇതോടെയാണ് മരണസംഖ്യ 31 ആയത്. ഇവരില്‍ 4 പേര്‍ കുട്ടികളാണ്.

ആരോഗ്യവിഭാഗത്തിന്റെ വീഴ്ചയാണ് ആശുപത്രിയില്‍ കൂട്ടമരണത്തിന് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഡോക്ടര്‍മാരുടെ അഭാവവും മരുന്നുകളുടെ കുറവുമാണ് കൂട്ടമരണത്തിന് കാരണമായി ഉന്നയിക്കപ്പെടുന്നത്.
എന്നാല്‍ ഇതിനെതിരെ ആശുപത്രി ഡീന്‍ ശ്യാം റാവു വാക്കോഡെ രംഗത്തെത്തി. കൃത്യമായി മരുന്ന് നല്‍കിയിട്ടും മരുന്നുകളോട് പ്രതികരിക്കാതെ കിടന്നവരാണ് മരിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.
ആശുപത്രിയില്‍ നടക്കുന്ന കൂട്ട മരണത്തിന്റെ കാരണം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഛത്രപതി സംഭാജി നഗര്‍ ജില്ലയില്‍ നിന്നുള്ള മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്.
