അടുത്ത ഐപിഎൽ സീസണിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ പരിശീലകനായി ബ്രയാൻ ലാറ എത്തും. സൺറൈസേഴ്സ് ഹൈദരാബാദ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ലാറ കഴിഞ്ഞ സീസണിൽ സ്ട്രാറ്റജിക് അഡ്വൈസറും ബാറ്റിംഗ് കോച്ചുമായിരുന്നു.
ടൂർണമെന്റിന്റെ കഴിഞ്ഞ എഡിഷനിൽ ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന ടോം മൂഡിയുമായി ഫ്രാഞ്ചൈസി വേർപിരിഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ അവർ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു.
2013 നും 2019 നും ഇടയിൽ സൺറൈസേഴ്സിനൊപ്പം മൂഡി നല്ല പ്രകടനം നടത്തിയിരുന്നു. ടീമിനെ ആ ഘട്ടത്തിൽ അഞ്ച് തവണ പ്ലേ ഓഫിലെത്തിക്കാനും 2016 ൽ ചാമ്പ്യന്മാരാക്കാനും മൂഡിക്ക് കഴിഞ്ഞിരുന്നു.