മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന ഭ്രമയുഗത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. പേടിപ്പെടുത്തുന്ന തരത്തിലുള്ള രൂപത്തില്‍ തന്നെയാണ് പുതിയ പോസ്റ്ററിലും മമ്മൂട്ടി എത്തിയിരിക്കുന്നത്. ഭൂതകാലത്തിന് ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ചിത്രമാണ് ഭ്രമയുഗം.
വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ആദ്യമായി നിര്‍മിക്കുന്ന മലയാള ചിത്രം കൂടിയാണിത്. ഹൊറര്‍ ത്രില്ലര്‍ സിനിമകള്‍ക്ക് മാത്രമായി ആരംഭിച്ചിരിക്കുന്ന പ്രൊഡക്ഷന്‍ ഹൗസ് ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്.
അര്ജുന് അശോകന്, സിദ്ധാര്‍ഥ് ഭരതന്, അമല്‍ദ ലിസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ റിലീസ് ഫെബ്രുവരിയിലായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യേഗിക പ്രഖ്യാപനങ്ങള്‍ ഒന്നും നടന്നിട്ടില്ല.