മുംബൈയിലെ പ്രമുഖ ഹോട്ടലിൽ ബോംബ് ഭീഷണി. ഹോട്ടലിൽ നാല് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് അജ്ഞാതൻ ഫോണിലൂടെ ഭീഷണി മുഴക്കി. ബോംബുകൾ നിർവീര്യമാക്കാൻ അഞ്ച് കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ ഹോട്ടലിലേക്ക് വിളിച്ചത്.
പോലീസ് സംഘം ഹോട്ടലിലെത്തി പരിശോധന നടത്തിയെങ്കിലും ബോംബുകൾ കണ്ടെത്താനായില്ല. സംഭവത്തിൽ 336, 507 വകുപ്പുകൾ പ്രകാരം കേസെടുത്ത് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നഗരത്തിൽ 26/11 മാതൃകയിലുള്ള ഭീകരാക്രമണം നടത്തുമെന്ന് മുംബൈ പോലീസിന് നേരത്തെ ട്രാഫിക് കൺട്രോൾ വാട്സ്ആപ്പ് നമ്പറിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ഒരു അന്താരാഷ്ട്ര നമ്പറിൽ നിന്നാണ് സന്ദേശങ്ങൾ ലഭിച്ചതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിന്റെയോ ഭീകരരുടെയോ വിശദാംശങ്ങൾ വ്യക്തമല്ല.