ബെർലിൻ: രണ്ടാം ലോക യുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന പൊട്ടാതെ കിടക്കുന്ന ബോംബ് കണ്ടെത്തി. ഒരു ടൺ ഭാരമുള്ള ബോംബാണ് കണ്ടെത്തിയത്. ബോംബ് നിർവീര്യമാക്കുന്നതിന്റെ ഭാഗമായി 13000 പേരെ സമീപ പ്രദേശത്ത് നിന്നും ഒഴിപ്പിച്ചു. ഈ സ്ഥലത്തേക്കുള്ള ഗതാഗതവും നിയന്ത്രിച്ചു. എത്ര സമയം കൊണ്ടാണ് ബോംബ് നിർവീര്യമാക്കാൻ സാധിക്കുക എന്നതിൽ വ്യക്തതയില്ല. ഇത്തരത്തിൽ രണ്ടാം ലോക മഹാ യുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന പൊട്ടാതെ കിടക്കുന്ന നിരവധി ബോംബുകൾ ഇപ്പോഴും ജർമ്മനിയുടെ വിവിധ ഭാഗങ്ങളിലായുണ്ട്.
2021 ൽ മ്യുണിക് റെയിൽവേ സ്റ്റേഷൻ സമീപത്ത് നിർമ്മാണം നടക്കുന്ന കെട്ടിടത്തിനടുത് വച്ച് ബോംബ് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്കേറ്റിരുന്നു 2017 ലും ബോംബ് കണ്ടെത്തിയതിനെ തുടർന്ന് 65000 പേരെ ഒഴിപ്പിച്ചിരുന്നു. അന്നും 1.2 കിലോ ടൺ ഭാരമുള്ള ബോംബായിരുന്നു കണ്ടെത്തിയത്.
സ്മിത്സോണിയൻ മാഗസിൻ റിപ്പോർട്ട് പ്രകാരം രണ്ടാം ലോക മഹായുദ്ധ കാലത്ത് 1.2 മില്യൺ ടൺ ബോംബാണ് യൂറോപ്പിൽ പ്രയോഗിച്ചത്. അതിൽ പകുതി ബോംബിട്ടതും ജർമ്മനിയിലായിരുന്നു.