അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ കെ ആന്റണി. കേരളത്തില്‍ ഇതുവരെ ഇല്ലാത്ത തരത്തില്‍ അഴിമതിയും വര്‍ഗീയതയും വര്‍ധിച്ചു വരികയാണെന്നും അനില്‍ ആന്റണി വാര്‍ത്താ മാധ്യമമായ എ.എന്‍.ഐയോട് പ്രതികരിച്ചു.
കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. എന്നാല്‍ സംസ്ഥാനത്ത് അഴിമതി നിറഞ്ഞിരിക്കുകയാണ്. കൊവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിക്കുന്നതില്‍ പോലും അഴിമതിയുണ്ടായി. സ്വര്‍ണക്കടത്ത് കേസ് വന്ന സമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ആരോപണങ്ങളും വന്നതെന്നും അനില്‍ ആന്റണി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകള്‍ സ്വകാര്യ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണവും ഉയരുന്നുണ്ട്. രാഷ്ട്രീയക്കാരും മാധ്യമസ്ഥാപനങ്ങളും രാഷ്ട്രീയക്കാരുമൊക്കെ ഇത്തരത്തില്‍ മാസപ്പടി വാങ്ങിയവരിലുണ്ടെന്നാണ് കണ്ടെത്തല്‍. സംസ്ഥാനത്ത് വര്‍ഗീയതയും ഇതുവരെ ഇല്ലാത്ത തരത്തില്‍ വര്‍ധിക്കുകയാണ്. ജനക്ഷേമത്തിനായി കേരളത്തില്‍ ഭരണമാറ്റം അനിവാര്യമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ പരാജയപ്പടുത്തുമെന്ന് ബിജപിക്ക് ഉറപ്പുണ്ട്. ഭാരതീയ ജനതാപാര്‍ട്ടി അധികാരത്തിലെത്തും. കേരള മുഖ്യമന്ത്രി രാജി വെക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നതെന്നും അനില്‍ ആന്റണി പറഞ്ഞു.