മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അനുശോചനം രേഖപ്പെടുത്തി സിപിഐഎം നേതാവ് കോടിയേരിയുടെ മകനും നടനുമായ ബിനീഷ് കോടിയേരി. എപ്പോഴെല്ലാം കണ്ടിട്ടുണ്ടോ അപ്പോഴെല്ലാം സ്വന്തം കുടുംബത്തെ പോലെ വാത്സല്യത്തോടെ മാത്രം സംസാരിച്ചിരുന്ന ആളാണ് ഉമ്മന്‍ ചാണ്ടിയെന്ന് ബിനീഷ് കോടിയേരി പറഞ്ഞു.
കോടിയേരിയുടെ മരണ ശേഷം തങ്ങളുടെ വീട്ടില്‍ വന്ന് കണ്ട് സംസാരിച്ച നിമിഷം മനസില്‍ മറയാതെ മനസ്സില്‍ വരുന്നു. അത്രയും അവശതയിലും അദ്ദേഹം പറഞ്ഞത് ‘എനിക്ക് ഇവിടെ വരാതിരിക്കാനാവില്ല ഇത് എന്റെ കൂടി കുടുംബമാണെന്നാണ്. ‘ എന്നാണെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
കോടിയേരിയോട് ഇത്രയും വ്യക്തിപരമായി സൗഹൃദം കാത്തു സൂക്ഷിച്ച നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസിലെ ജനകീയന്‍ ആരെന്ന ചോദ്യത്തിന്റെ ഒരേ ഒരു ഉത്തരമാണ് വിട പറഞ്ഞത്. വ്യക്തിപരമായി ഞങ്ങള്‍ക്ക് മറക്കാനാവാത്ത വ്യക്തിത്വം.കുടുംബത്തിന്റെ ദുഃഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കു ചേരുന്നുവെന്നും ബിനീഷ് കോടിയേരി പറഞ്ഞു.
ബിനീഷ് കോടിയേരിയുടെ വാക്കുകള്‍
എപ്പോഴെല്ലാം കണ്ടിട്ടുണ്ടോ അപ്പോഴെല്ലാം സ്വന്തം കുടുംബത്തെ പോലെ വാത്സല്യത്തോടെ മാത്രം സംസാരിച്ചിരുന്ന ഉമ്മന്‍ ചാണ്ടി അങ്കിള്‍…
അച്ഛന്റെ മരണശേഷം വീട്ടില്‍ വന്ന് ഞങ്ങളെ കണ്ട നിമിഷം മായാതെ മറയാതെ മനസ്സില്‍ വരുന്നു. അത്രയും അവശതയിലും പറഞ്ഞത് എനിക്ക് ഇവിടെ വരാതിരിക്കാനാവില്ല ഇത് എന്റെ കൂടി കുടുംബമാണെന്നാണ്. അച്ഛനോട് ഇത്രവും വ്യക്തിപരമായി സൗഹൃദം കാത്തു സൂക്ഷിച്ച നേതാവ് സുഹൃത്ത്. കൂടുതലായി എഴുതണമെന്നുണ്ട് പക്ഷെ അതിനുള്ള വാക്കുകള്‍ മുറിഞ്ഞു പോകുന്നു. കോണ്ഗ്രെസിലെ ജനകീയന്‍ ആരെന്ന ചോദ്യത്തിന്റെ ഒരേ ഒരു ഉത്തരമാണ് വിട പറഞ്ഞത്. വ്യക്തിപരമായി ഞങ്ങള്‍ക്ക് മറക്കാനാവാത്ത വ്യക്തിത്വം .
കുടുംബത്തിന്റെ ദുഃഖത്തില്‍ ആത്മാര്‍ത്ഥമായി പങ്കു ചേരുന്നു.
ഉമ്മന്‍ ചാണ്ടി അങ്കിള്‍ വിട