മധുര: തമിഴ്നാട് ബിജെപി സെക്രട്ടറി എസ്.ജി സൂര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. മധുരെ എംപിക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് ബിജെപിയുടെ സംസ്ഥാന നേതാവിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇക്കാര്യം മധുരെ പൊലീസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സിപിഎം നേതാവും മധുരെ എംപിയുമായ വെങ്കിടേഷിനെതിരെ രണ്ടാഴ്ച മുൻപാണ് സൂര്യ പ്രസ്താവന നടത്തിയത്.
മനുഷ്യ വിസര്‍ജ്യം നിറഞ്ഞ അഴുക്കു ചാല് വൃത്തിയാക്കാന്‍ കൌണ്‍സിലറായ വിശ്വനാഥന് ശുചീകരണ തൊഴിലാളിയെ നിര്‍ബന്ധിച്ചതായും അഴുക്കുചാൽ വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി അലര്‍ജി മൂലം മരിച്ചതായും എസ് ജി സൂര്യ ആരോപിച്ചിരുന്നു. എന്നാൽ ഇങ്ങനെയൊരു സംങവം തന്നെ നടന്നിട്ടില്ലെന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആരോപിക്കുന്നത്.
അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ സംസ്ഥാന സർക്കാർ പോലീസിനെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന നേതാവിൻ്റെ അറസ്റ്റിനെ ബിജെപി അപലപിച്ചു.ഡിഎംകെ സഖ്യകക്ഷിയായ കമ്മ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടിയത് മാത്രമാണ് സൂര്യ ചെയ്ത തെറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ ട്വിറ്ററിൽ കുറിച്ചു.
The arrest of @BJP4TamilNadu State Secretary Thiru @SuryahSG avl is highly condemnable. His only mistake was to expose the nasty double standards of the communists, allies of DMK.
Using state machinery to curtail free speech & getting jittery for the slightest criticism is…
— K.Annamalai (@annamalai_k) June 17, 2023