ബിഹാറിലെ നാടകീയ രാഷ്ട്രീയ രംഗങ്ങൾക്കൊടുവിൽ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. ഗവർണറെ കണ്ട് നിതീഷ് കുമാർ രാജികത്ത് കൈമാറി. എംഎൽഎമാരുടേയും എംപിമാരുടേയും പിന്തുണയുണ്ടെന്ന് രാജിവെച്ച ശേഷം നിതീഷ് കുമാർ പറഞ്ഞു. ബിജെപിയുമായുള്ള പോര് മുറുകിയതോടെയാണ് എൻഡിഎ സഖ്യം വിടാൻ ജെഡിയു തീരുമാനിച്ചത്. എൻഡിഎ വിട്ട നിതീഷ് കുമാറിന് സർക്കാർ രൂപീകരണത്തിന് കോൺഗ്രസും ആർജെഡിയും പിന്തുണ നൽകിയിട്ടുണ്ട്.
ഒരുവശത്ത് ബിജെപി എംഎൽഎമാരും രാജിക്കൊരുങ്ങുന്നുണ്ട് എന്നാൽ രാഷ്ട്രീയ പ്രതിസന്ധി തരണം ചെയ്യാൽ ആർജെഡി എംഎൽഎമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങളും ബിജെപിയും നടത്തുകയാണ്. രണ്ട് കേന്ദ്രമന്ത്രി സ്ഥാനം, സ്പീക്കറെ മാറ്റൽ അടക്കമുള്ള വിഷയങ്ങളിൽ മുന്നണിക്കുള്ളിൽ നിതീഷിന് അതൃപ്തിയുണ്ടായിരുന്നു. ഇതാണ് മുന്നണി വിടാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്.