കൊച്ചി: ലൈംഗിക പീഡന പരാതി കേസിൽ നടനും എംഎൽഎയുമായ മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ സെപ്റ്റംബർ 3 വരെ ഉളള അറസ്റ്റ് ജില്ലാ സെഷൻസ് കോടതി തടഞ്ഞു.
മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ തീരുമാനം. കേസിൽ വിശദമായ വാദം മൂന്നിന് നടക്കും.
ഐപിസി 376(1) ബലാത്സംഗം ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം ഐപിസി 452 അതിക്രമിച്ച് കടക്കൽ,ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം തുടങ്ങിയ വകുപ്പുകളാണ് മുകേഷിനെതിരെ ചുമത്തിയിരിക്കുന്നത്.