മദ്യം വിലകുറച്ച് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബാര്‍ അടിച്ച് തകര്‍ത്ത കേസില്‍ രണ്ട് പേര് അറസ്റ്റില്‍. ഗുരുവായൂര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെയാണ് ഗുരുവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം. നാലംഗ സംഘം ബാറിലെത്തുകയും മദ്യം വിലകുറിച്ച് നല്കാന് ആവശ്യപ്പെടുകയുമായിരുന്നു.
പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് നല്‍കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. വിലകുറച്ച് നല്കാന് കഴിയില്ലെന്ന് ബാര്‍ ജീവനക്കാര്‍ അറിയിച്ചു. ഇതോടെയാണ് തര്‍ക്കമുണ്ടായത്.
തുടര്‍ന്ന് ഇരുമ്പുവടിയുമായി തിരിച്ചെത്തിയ ശേഷം ഇവര്‍ ബാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.