രാജ്യാന്തര ടി20യില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഷ്ഫീഖുര്‍ റഹീം. ഏഷ്യാ കപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് പ്രഖ്യാപനം . ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മുഷ്ഫീഖുര്‍ ടി 20 യിൽ നിന്ന് വിരമിക്കുന്നതെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.
മൂന്ന് വര്‍ഷമായി നടക്കുന്ന രാജ്യാന്തര ടി20യില്‍ മോശം പ്രകടനമാണ് മുഷ്ഫീഖുര്‍ റഹീം കാഴ്ചവെക്കുന്നത്. 2019 നവംബറിന് ശേഷം രണ്ട് അര്‍ധ സെഞ്ചുറികൾ മാത്രമേ താരത്തിന് നേടാനായിട്ടുള്ളു. എന്നാൽ വെസ്റ്റ് ഇന്‍ഡീസ് പര്യടനം വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയും സിംബാബെ പര്യടനത്തില്‍ താരത്തെ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നില്ല. ഇതിന് ശേഷം വീണ്ടും ഏഷ്യാ കപ്പ് ടീമിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും ടീമിനെ അഭിമാനത്തോടെ പ്രതിനിധീകരിക്കാനാകുമെന്നാണ് പ്രതീക്ഷ എന്നും മുഷ്ഫീഖുര്‍ റഹീം വ്യക്തമാക്കി. അതേ സമയം ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ താരം തുടര്‍ന്നും കളിക്കുമെന്നാണ് അറിയിച്ചത്
ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോറില്‍ സ്ഥാനംപിടിക്കാതെ ബംഗ്ലാദേശ് പുറത്താവുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോടാണ് ബംഗ്ലാദേശ് തോറ്റത്. ശ്രീലങ്ക രണ്ടാം മത്സരത്തില്‍ തോല്പിച്ച് ടൂര്‍ണമെന്റിൽ പരാജയപ്പെടുത്തുകയായിരുന്നു. ലങ്കക്കെതിരെയുള്ള ക്യാച്ച് മുഷ്ഫീഖുര്‍ പാഴാക്കിയത് വിമര്‍ശിക്കപ്പെടുകയും ചെയ്തു. ടീമിലെ സ്ഥാനം ഒരു ചോദ്യചിഹ്നമായതോടെ മുഷ്ഫീഖുറിനെ ലോകകപ്പ് മത്സരങ്ങളിൽ നിന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കും എന്നാണ് സൂചനകൾ.