മനാമ: ബഹ്റൈനിൽ വാഹനാപകടത്തിൽ അഞ്ച് പേർക്ക് പരുക്ക്. ഹമദ് ടൗണിലെ റൗണ്ട് എബൗട്ട് 6 ടണലിന് സമീപമാണ് അപകടമുണ്ടായത്.
ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ സല്ലാഖിലേക്ക് പോയ കാർ ഇരുമ്പ് വേലിയിലിടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്.
സ്ഥലത്തെ ഗതാഗതം നിയന്ത്രിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.