കോഴിക്കോട്: നിപ്പ വൈറസ് ബാധയെ തുടർന്ന് കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു. തിങ്കളാഴ്ച മുതൽ ഓൺലൈനായി അധ്യയനം തുടരും. ട്യൂഷൻ ക്ലാസുകൾക്കും കോച്ചിംഗ് സെന്ററുകൾക്കും ഉത്തരവ് ബാധകമായിരിക്കും. എന്നാൽ മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല.
തുടർച്ചയായ അവധി കുട്ടികളുടെ പഠനത്തെ ബാധിക്കുമോയെന്ന ആശങ്കയെ തുടർന്നാണ് ക്ലാസുകൾ പൂർണമായി അടച്ച് ഓൺലൈൻ ക്ലാസ് നടത്താമെന്ന് തീരുമാനിച്ചത്. അവധി ദിനങ്ങളിൽ കുട്ടികൾ വീടിന് പുറത്തേക്ക് അധികം ഇറങ്ങരുതെന്നും നിർദേശമുണ്ട്.ജില്ലയിലെ മിക്ക സ്ഥലങ്ങളും കണ്ടെയ്ൻമെന്റ് സോണുകളാണ്. ഇവിടങ്ങളിൽ കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്