സൗത്ത് ഓസ്ട്രേലിയയിൽ പൊതുഗതാഗതത്തിൽ ആളുകൾ മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയില്ലെന്ന് സർക്കാർ അറിയിച്ചു. സെപ്തംബർ 21 ബുധനാഴ്ച മുതലാണ് മാസ്ക് നിർബന്ധമല്ലാതാവുന്നത്. ഉത്തരവിൽ എല്ലാ പൊതുഗതാഗതവും ടാക്സികളും റൈഡ് ഷെയറും ഉൾപ്പെടും. എന്നാൽ ശാരീരികമായി അകലം പാലിക്കാൻ കഴിയാത്ത സ്ഥലങ്ങളിലുള്ളവരും കഠിനമായ രോഗസാധ്യതയുള്ളവരും മാസ്ക് ധരിക്കേണ്ടതുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ജനത്തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടണം. ഇത് നിങ്ങൾക്കും ചുറ്റുമുള്ളവർക്കും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കും. കോവിഡ് ലക്ഷണങ്ങളുള്ളവർ വീടിന് പുറത്തിറങ്ങരുതെന്നും കോവിഡ് ടെസ്റ്റ് നടത്തി സ്വയം ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും ആരോഗ്യമന്ത്രി ബ്രാഡ് ഹസാർഡ് പറഞ്ഞു.