ഗുജാറാത്ത് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ആശിഷ് ജെ ദേശായി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആവും. ചീഫ് ജസ്റ്റിസ് ആയി നിയമതിക്കാന് സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷാന് കൗള്‍, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ കൊളീജിയമാണ് ശുപാര്‍ശ ചെയ്തത്. നിലവില്‍ ഗുജറാത്ത് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആണ് ആശിഷ് ജെ ദേശായി. 2011ല്‍ ഗുജറാത്ത് ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജി ആയിരുന്ന ആശിഷ്, 2013ല്‍ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് വി ഭട്ടിയെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആശിഷ് ജെ ദേശായിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സുപ്രീം കോടതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.