ഡൽഹി :ഡൽഹിയിൽ 70 മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ശനിയാഴ്ച ഫലമറിയാം.
220 അർധസൈനിക യൂണിറ്റുകളും 30000 പൊലീസ് ഉദ്യാഗസ്ഥരെയും ദില്ലിയിൽ വിന്യസിച്ചു. നാളെ രാവിലെ 7 മണി മുതൽ പോളിങ്ങ് ആരംഭിക്കും.മാതൃകാ പെരുമാറ്റച്ചട്ടലംഘനത്തിന് ഇതുവരെ 1049 കേസെടുത്തതായി പോലീസ് അറിയിച്ചു.
സ്ത്രീകൾ വോട്ടുചെയ്യുകയും വീട്ടിലെ പുരുഷന്മാരോട് ആം ആദ്മി പാർട്ടിക്കു വോട്ടുചെയ്യാൻ പറയുകയും ചെയ്താൽ പാർട്ടി 60 സീറ്റുകടക്കുമെന്ന് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സാമൂഹികമാധ്യമത്തിൽ കുറിച്ചു.കേന്ദ്രവുമായി പോരടിച്ച് എ.എ.പി. സർക്കാർ വികസനം മുടക്കുകയാണെന്ന് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞു.