ഏഷ്യാ കപ്പില്‍ തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിൽ പ്രവേശിച്ചു. ഹോങ്കോങിനെതിരേ 40 റൺസിനാണ് ഇന്ത്യയുടെ ജയം. 193 റണ്‍സ് ലക്ഷ്യത്തിലേക്ക് കുതിച്ച ഹോങ്കോങ് നിശ്ചിത ഓവറില്‍ 152 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഹോങ്കോങ് ഇന്നിങ്സ് അവസാനിപ്പിച്ചത്.
41 റണ്‍സെടുത്ത ബാബര്‍ ഹയാത്തും 30 റണ്‍സെടുത്ത കിന്‍ചിത്ത് ഷായുമാണ് ഹോങ്കോങ് നിരയില്‍ മികച്ച ബാറ്റിങ് കാഴ്ചവച്ചത്. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, ആവേശ് ഖാന്, ജഡേജ എന്നിവര്‍ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് വീതം നേടി.
ടോസ് ലഭിച്ച ഹോങ്കോങ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടിയിരുന്നു. വിരാട് കോഹ്ലിയും (59*) സൂര്യകുമാര്‍ യാദവും (68*) ആണ് ഇന്ത്യയ്ക്കായി അര്‍ദ്ധസെഞ്ചുറി നേടി തിളങ്ങിയത്. രാഹുല്‍ 36 ഉം രോഹിത്ത് 21 ഉം റണ്‍സെടുത്ത് പുറത്തായി. രണ്ട് ജയവുമായി ഇന്ത്യ സൂപ്പര്‍ ഫോറിലെത്തി.