മലപ്പുറം: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നിലപാട് തള്ളി കെ.എം ഷാജി. മുനമ്പത്തെ ഭൂമി വഖഫ് ഭൂമി തന്നെയാണെന്ന് ആവർത്തിച്ച കെ.എം ഷാജി വിഡി സതീശൻ്റെ നിലപാടിനോട് തനിക്ക് യോജിപ്പില്ലെന്നും പറഞ്ഞു.
ഷാജിയുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ അദ്ദേഹത്തെ തള്ളി മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്ത് എത്തി. ഇടതുമുന്നണിയും ബിജെപിയും സാമുദായിക സ്പർധയുണ്ടാക്കാൻ ശ്രമിക്കുമ്പോൾ ആരും ഒപ്പം ചേരേണ്ടെന്നായിിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന വിഡി സതീശൻ്റെ നിലപാടിനോട് പ്രതികരിക്കാനില്ലെന്നും ലീഗിൻ്റെ നിലപാട് സാദിഖലി തങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.