നടി,അവതാരക,എഴുത്തുകാരി,ലൈഫ് കോച്ച് എന്നീ മേഖലകളിൽ തിളങ്ങുന്ന അശ്വതി ശ്രീകാന്ത് തന്റെ ജീവിതത്തെക്കുറിച്ചും മറ്റു വിശേഷങ്ങളും പങ്കുവയ്ക്കുകയാണ് ഭീമ ജ്വല്ലേഴ്സ് – മാർമൂം മൈ സ്റ്റോറിയിൽ. എഡിറ്റോറിയൽ പ്രതിനിധി ആർ ജെ ഗദ്ദാഫിയോട്…
നടി, അവതാരക, എഴുത്തുകാരി ഇപ്പോൾ ലൈഫ് കോച്ചായും പ്രവർത്തിക്കുന്നു..ഈ മേഖലകളിൽ മിടുക്ക് കാണിച്ചിട്ടുളള വ്യക്തിയാണ്..എന്തൊക്കെ ഫാക്ടേഴ്സാണ് ചേച്ചിയെ മിടുക്കിയാക്കിയത്?
എനിക്ക് നല്ലൊരു ചൈൽഡ്ഹുഡ് ലഭിച്ചിടുണ്ട്.എന്റെ ബാല്യവും കൗമാരവും നല്ലതായിരുന്നു.കിട്ടിയ അവസരങ്ങളെല്ലാം നന്നായി വിനിയോഗിച്ചിടുണ്ട്.എനിക്ക് പരാജയങ്ങളെ പേടിയാണ് അത് കൊണ്ട് തന്നെ ഞാൻ എന്തെങ്കിലും ചെയ്യാൻ ഇറങ്ങി തിരിച്ചാൽ ഒരുപാട് ആലോചിച്ച്, തീരുമാനമെടുക്കൂ.അങ്ങനെ തിരഞ്ഞെടുത്ത മേഖലകളിൽ മിടുക്ക് കാണിക്കാൻ പറ്റിയിടുണ്ട്.
പല മേഖലകളിൽ തിളങ്ങിയിടുണ്ട്.പുതിയ ലൈഫ് കോച്ച് എന്ന കുപ്പായത്തിലാണിപ്പോൾ…ഇത് ചെയ്യാൻ മുന്നോട്ട് നയിക്കുന്നതെന്താണ്?
നമ്മുടെ മുന്നിലിരിക്കുന്നയാളെ കേൾക്കുമ്പോൾ അവരെ പോസിറ്റീവാക്കുമ്പോൾ…ഇറ്റ് ഈസ് റിയലി ടച്ചിംങ് സംവൺസ് ലൈഫ്.ലോകത്ത് ആരോടും പറയാത്ത കാര്യങ്ങൾ നമ്മളോട് പറയുമ്പോൾ ഒരു പക്ഷേ അവരുടെ ദൗർബല്യമാകാം,ഏറ്റവും ദുഷ്ക്കരമായി ഫേസ് ചെയ്ത ഒന്നാകാം, നമ്മളോട് അത്രയും വിശ്വാസമുളളത് കൊണ്ടാണ് അവർ അത് പറയുന്നത്.അതിൽ എന്തെങ്കലും മാറ്റം കൊണ്ടുവരാൻ സാധിക്കുന്നത്.ലൈഫിൽ ഒരു ഫുൾഫിൽമെന്റ് തരുന്നുണ്ട് അത് തന്നെയാണ് മുന്നോട്ട് നയിക്കുന്നതും.
പണ്ടത്തെ പാരന്റിങും ഇപ്പോഴത്തെയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ടെന്ന് പറഞ്ഞിട്ടുണ്ടല്ലോ..അതിൽ എന്തൊക്കെയാണ് ഉൾകൊണ്ടും തളളികൊണ്ടും കുട്ടികളിലേക്ക് പകർന്നിടുളളത്?
പണ്ട് കുരുത്തക്കേട് കാണിച്ചാൽ അച്ചടക്കം പഠിപ്പിക്കാൻ അടിക്കുമായിരുന്നു എന്റെ പാരന്റസ്, എന്നാൽ എന്റെ കുട്ടികളെ എന്തൊക്കെ സംഭവിച്ചാലും ഞാൻ അടിക്കാറില്ല.പണ്ട് എനിക്ക് അമ്മയുടെ കൈയ്യിൽ നിന്നും സൈലന്റ് ട്രീറ്റ്മെന്റ് കിട്ടിയുണ്ട്.അത് ഇമോഷണലി അറ്റാച്ച്മെന്റ് കുറയാൻ കാരണമായി..ഭാവിയിൽ എന്റെ ഭർത്താവ് എന്നോട് മിണ്ടാതെ ഇരുന്നാലും എനിക്ക് തോന്നും..ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോയെന്ന്…ചിലപ്പോൾ ഒരു പ്രശ്നവും കാണില്ല. അത് കൊണ്ട് തന്നെ…എന്റെ കുട്ടികൾക്ക് ഞാൻ ഇമോഷ്ണൽ സപ്പോർട്ട് കൊടുക്കാറുണ്ട്.എന്ത് പ്രശ്നം വന്നാലും കൂടെ നിൽക്കും…കുട്ടിയല്ല അവരുടെ പെരുമാറ്റമാണ് മോശമായതെനന്ന് പറഞ്ഞ് മനസ്സിലാക്കും.അത് പോലെ തന്നെ ഉൾകൊണ്ട കാര്യം,അവരെ കൊണ്ട് പറ്റുന്ന എല്ലാം എനിക്ക് തന്നിടുണ്ട്.എപ്പോഴും സ്വന്തം കാലിൽ നിൽക്കാൻ ശീലിപ്പിച്ചിടുണ്ട്.
ഒരാളുടെ കൈയ്യിൽ നിന്നും ട്രസ്റ്റ് ഇഷ്യൂയുണ്ടായി കഴിഞ്ഞാൽ, തുടർന്നങ്ങോട്ട് അയാളെ വിശ്വസിക്കാൻ സാധിക്കുമോ?
അത് ഓരോ വ്യക്തികളെ ആശ്രയിച്ചിരിക്കും…നമ്മുടെ ഓപ്പോസിറ്റ് നിൽക്കുന്ന ആൾ അത്രയും എഫേർട്ട് എടുത്ത് അത് വീണ്ടെടുക്കണം.പക്ഷേ ഏറ്റവും പ്രധാനം അതിനുളള ക്ഷമ നമ്മുക്ക് ഉണ്ടോ ഇല്ലെയോ എന്നതാണ്.ഞാൻ ചിലപ്പോൾ ഒരു ചാൻസ് കൂടി കൊടുക്കും ,എനിക്ക് വീണ്ടും ട്രൈ ചെയ്യാനും,ബോൺണ്ട് ആകാനുമുളള ധൈര്യമുണ്ടാകും, അത് പക്ഷേ വേറൊരാൾക്കുണ്ടായി കൊളളണമെന്നില്ല.