തമിഴ്നാട്ടില്‍ കാട്ടില്‍ നിന്ന് നാട്ടിലിറങ്ങിയ അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു. തമിഴ്നാട് വനം വകുപ്പാണ് ആനയെ മയക്കുവെടി വെച്ചത്. തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വെച്ചാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്.
രണ്ട് തവണ മയക്കുവെടി വെച്ച ശേഷമാണ് അരിക്കൊമ്പന്റെ കാലുകള്‍ ബന്ധിച്ച് ആംബുലന്‍സിലേക്ക് മാറ്റിയത്. അരിക്കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ ആനിമല്‍ ആംബുലന്‍സിലേക്ക് മാറ്റി.
അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് ആനയെ മയക്കുവെടി വെച്ചത്. വനാര്‍തിര്‍ത്തിയോട് ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ തെങ്ങിന്‍തോപ്പിലായിരുന്നു പുലര്‍ച്ചെ ആനയുണ്ടായിരുന്നത്.
വെള്ളിമലയിലേക്കാണ് ആനയെ മാറ്റുന്നതെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ആനയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. തുമ്പിക്കൈയിലേറ്റ മുറിവ് പരിശോധിക്കും. ഏതെങ്കിലും രീതിയില്‍ ചികിത്സ നല്‍കേണ്ടതുണ്ടോ എന്നും പരിശോധിച്ച് തീരുമാനിക്കും. ഇതെല്ലാം തീരുമാനിച്ച് ആവശ്യമെങ്കില്‍ ചികിത്സ നല്കിയ ശേഷമാകും ഉള് വനത്തിലേക്ക് അരിക്കൊമ്പനെ മാറ്റുക.