മദ്യനയക്കേസില്‍ തന്നെ അറസ്റ്റ് ചെയ്യണമെന്ന് സി.ബി.ഐക്ക് ബി.ജെ.പി നിര്‍ദേശം നല്‍കിയിട്ടുണ്ടാകാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സി.ബി.ഐ ഓഫീസില്‍ 11 മണിക്ക് ഹാജരാകാനായിരുന്നു അരവിന്ദ് കെജ്രിവാളിന് നിര്‍ദേശം. സി.ബി.ഐ ഓഫീസിന് പുറത്തെത്തിയ കെജ്രിവാളും സംഘവും മാധ്യമങ്ങളെ കണ്ടിരുന്നു.
‘ചില ദേശവിരുദ്ധ ശക്തികള്‍ ഇന്ത്യയെ വികസിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ രാജ്യം വികസിക്കുക തന്നെ ചെയ്യുമെന്ന് ഇവരോട് ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്,’ കെജ്രിവാള് പറഞ്ഞു.
തനിക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായാകും ഉത്തരം നല്‍കുക. അഴിമതിക്കാരനാണെങ്കിലും അല്ലെങ്കിലും ആരെയും ജയിലില്‍ അടക്കാന്‍ ബിജെപിക്ക് കഴിയും. തന്നെ ജയിലില്‍ അടയ്ക്കാനുള്ള നിര്‍ദേശം സിബിഐക്ക് ബിജെപി നല്കിയിട്ടുണ്ടാകാം. അങ്ങനെ ഒരു നിര്‍ദേശം ബിജെപി നല്കിയിട്ടുണ്ടെങ്കില് പിന്നെ സിബിഐ ആരാണ്? എന്തിനാണ് എന്നും അ ദ്ദേഹം ചോദിച്ചു.
കെജ്രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടപടിക്കെതിരെ ആംആദ്മി പാര്‍ട്ടി ശക്തമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സിബിഐ ഓഫീസിന് മുന്നിലും എല്ലാ ആംആദ്മി പാര്‍ട്ടി ഓഫീസുകളിലും പ്രതിഷേധ യോഗം സംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.