ഇന്ത്യയിലെ ആദ്യ ഔദ്യോഗിക ആപ്പിൾ സ്റ്റോർ മുബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു. ആപ്പിൾ സിഇഓ ടിം കുക്ക് അടക്കമുള്ള സംഘം ഉദ്ഘാടനത്തിനായി മുംബൈയിലെത്തി.ഇന്ത്യക്കാരുടെ ആപ്പിൾ പ്രേമം എത്രത്തോളമാണെന്ന് മനസിലാക്കിയതോടെയാണ് ഇന്ത്യയിൽ സ്റ്റോർ തുടങ്ങാൻ ആപ്പിൾ തീരുമാനിച്ചത്. ഈ മാസം 20ന് ഡൽഹിയിൽ രണ്ടാമത്തെ സ്റ്റോർ തുടങ്ങും.
20000 ചതുരശ്ര അടി വിസ്തീർണത്തിൽ ഒരുക്കിയിരിക്കുന്ന ഷോറൂമിൽ ഇരുപതിലധികം ഭാഷകളിൽ സംസാരിക്കുന്ന 100 ജീവനക്കാരുടെ സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. ആകർഷകമായ ഗ്ലാസ് ഔട്ട്ലുക്കാണ് ഷോറൂമിന് നൽകിയിരിക്കുന്നത്. ഊർജ ഉപഭോഗം ഏറ്റവും കുറയ്ക്കുന്ന തരത്തിലാണ് സ്റ്റോറിന്റെ നിർമാണം.
2020ലാണ് ഇന്ത്യയിലെ ആദ്യ ഓൺലൈൻ സ്റ്റോർ ആപ്പിൾ ആരംഭിച്ചത്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ എണ്ണത്തിലുള്ള വർധനവും ഭാവിയിൽ ഇന്ത്യ ആപ്പിളിന്റെ പ്രധാനമാർക്കറ്റായി മാറുമെന്നുള്ള ദീർഘവീക്ഷണവുമാണ് രാജ്യത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ആപ്പിളിന്റെ തീരുമാനത്തിന് പിന്നിൽ
#WATCH | Apple CEO Tim Cook opens the gates to India’s first Apple store at Mumbai’s Bandra Kurla Complex pic.twitter.com/MCMzspFrvp
— ANI (@ANI) April 18, 2023
Visuals from the first Apple Store in India ???? #AppleBKC #AppleStore pic.twitter.com/vlgHlWERyU
— Shaurya Sharma (@barelysure) April 18, 2023