തിരുവനന്തപുരം വെള്ളറട കാറ്റാടിയില്‍ അമ്മയെ മകന് തീകൊളുത്തികൊന്നു. 60 വയസുള്ള നളിനിയാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. മകന് മോസസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അമ്മയെ വീടിനുള്ളില്‍ കെട്ടിയിട്ട് തീ കൊളുത്തുകയായിരുന്നു. അമ്മയും മകനും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
പ്രതി സ്ഥിരമായി മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു. മോസസ് നേരത്തെ ഒരു പോക്സോ കേസിലും പ്രതിയായിരുന്നു.