സംവിധായകന് ജൂഡ് ആന്റണി ജോസഫിന്റെ ആരോപണങ്ങള്‍ക്കെതിരെ വാര്‍ത്താസമ്മേളനത്തില്‍ നടന് ആന്റണി വര്‍ഗീസ് (പെപ്പെ). ജൂഡ് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും സഹോദരിയുടെ വിവാഹം നടത്തിയത് ആ പണം കൊണ്ടല്ലെന്നും ആന്റണി വര്‍ഗീസ് പറഞ്ഞു.
ജൂഡിന് പണം തിരികെ നല്കി ഒരു വര്‍ഷം കഴിഞ്ഞാണ് സഹോദരിയുടെ വിവാഹം നടക്കുന്നത്. അതെങ്ങനെയാണ് ഈ പണം ഉപയോഗിച്ച് നടത്തിയതാവുക എന്നും ആന്റണി വര്‍ഗീസ് ചോദിച്ചു. 2019ല്‍ വിഷയം സംഘടനകള്‍ വഴി ചര്‍ച്ച ചെയ്ത് കോംപ്രമൈസ് ചെയ്തതാണെന്നും ഇപ്പോഴല്ല അത് വലിച്ചിടേണ്ടതെന്നും ആന്റണി പറഞ്ഞു.
നിര്‍മാതാവിന്റെ കയ്യില്‍നിന്ന് പണം വാങ്ങിയിട്ട് 18 ദിവസം മുന്‍പ് ആന്റണി വര്‍ഗീസ് പിന്മാറിയെന്നായിരുന്നു ജൂഡിന്റെ ആരോപണം. ആ പണം ഉപയോഗിച്ചാണ് പെങ്ങളുടെ കല്യാണം നടത്തിയതെന്നും നിര്‍മാതാവ് കരഞ്ഞിട്ടുണ്ടെന്നും ജൂഡ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആന്റണിയുടെ പ്രതികരണം.
വീട്ടുകാര്‍ക്ക് വരെ മാനസിക പ്രയാസമുണ്ടായ ഘട്ടത്തിലാണ് വാര്‍ത്താ സമ്മേളനം വിളിക്കാന്‍ തീരുമാനിച്ചത്. അനിയത്തിയുടെ കല്യാണം നടത്തിയത് വീട്ടുകാരുടെയും താന്‍ സിനിമയില്‍ നിന്ന് സമ്പാദിച്ചതിലെയും പണം കൊണ്ടാണെന്നും ആന്റണി വര്‍ഗീസ് പറഞ്ഞു.
കല്യാണം നടത്തിയതിന്റെ ഡോക്യുമെന്റ് ഡേറ്റ് എല്ലാം പരിശോധിക്കാം. ഇതിലൊന്നും ഒരു കള്ളത്തരവുമില്ലെന്നും ആന്റണി വര്‍ഗീസ് പറഞ്ഞു.
ജൂഡിന് പണം തിരികെ നല്‍കിയതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റ് അടക്കം കാണിച്ചായിരുന്നു ആന്റണി വര്‍ഗീസിന്റെ വാര്‍ത്താസമ്മേളനം.
ജൂഡിനെതിരെ അമ്മ പരാതി നല്‍കിയിട്ടുണ്ട്. സിനിമയുടെ കഥ വായിച്ചപ്പോള്‍ തന്നെ കണ്‍ഫ്യൂഷനുണ്ടായിരുന്നു. അത് ജൂഡിനെ അറിയിച്ചപ്പോള്‍ അസഭ്യം പറഞ്ഞു. പിന്നെ ആ സിനിമയുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. അത് തിരിച്ചറിഞ്ഞാണ് പിന്മാറിയതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
ആന്റണി വര്‍ഗീസിന്റെ വാക്കുകള്‍
ഒരു സോഷ്യല്‍ മീഡിയയില്‍ ജൂഡേട്ടന് (ജൂഡ് ആന്റണി ജോസഫ്) കുറേ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്നെപ്പറ്റി എന്തുവേണേലും പറഞ്ഞോട്ടെ കുഴപ്പമില്ല. എന്റെ ഭാഗത്ത് ന്യായമുള്ളതുകൊണ്ടാണ് ഇത്രയും ദിവസം ഞാന്‍ മിണ്ടാതിരുന്നത്.
നിശബ്ദത ആട്ടിന്‍ സൂപ്പിന്റെ ഫലം ചെയ്യുമെന്ന് പറയുന്നത് പോലെ മിണ്ടാതിരിക്കുകയായിരന്നു. ഒരു പ്രശ്നം വേണ്ട, സോഷ്യല്‍ മീഡിയയില്‍ കിടന്ന് കുരച്ചിട്ട് വെറുതെ ഒരു പ്രശ്നം ഉണ്ടാക്കേണ്ടല്ലോ എന്ന് കരുതി. പക്ഷെ എന്റെ അനിയത്തിയുടെ കല്യാണം ഞാന്‍ പുള്ളിയുടെ കാശ് വേടിച്ചിട്ടാണ് നടത്തിയതെന്നാണ് ആരോപണം.
എന്റെ അനിയത്തിയും അമ്മയും ഭാര്യയുമൊക്കെ ഒരുപാട് വിഷമത്തിലാണ്. അവരൊക്കെ ഇനി ഒരു പരിപാടിക്ക് വന്ന് കഴിഞ്ഞാല്‍ ആള്ക്കാര് ചിരിക്കും. സ്വന്തം ചേട്ടന് അവളുടെ കല്യാണം നടത്തിയത് ഒരാളുടെ പൈസ പറ്റിച്ചിട്ടാണെന്ന് പറഞ്ഞാല്‍ നാട്ടുകാരും ചിരിക്കും. എന്റെ പേജിലൊക്കെ ധാരാളം തെറിയും കാര്യങ്ങളും വരുന്നുണ്ട്. അത് കുഴപ്പമില്ല. പക്ഷെ ഭാര്യയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലടക്കം മോശമായ കാര്യങ്ങള്‍ വരുന്നുണ്ട്. അതൊന്നും സഹിക്കാന്‍ കഴിയില്ല. നിങ്ങള്‍ തന്നെ നിങ്ങളുടെ ഫാമിലിക്ക് ഒരു പ്രശ്നം വന്നുകഴിഞ്ഞാല്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കും ?
27 ജനുവരി 2020 ന് ജൂഡിന് പണം തിരികെ നല്കി. രണ്ടാമത് പെങ്ങളുടെ കല്യാണം നടന്നത്, 18 ജനുവരി 2021ലാണ്. ജൂഡിന് പണം തിരികെ നല്കി ഒരു വര്‍ഷം കഴിഞ്ഞാണ് പെങ്ങളുടെ കല്യാണം നടത്തിയത്.
ജൂഡിനെതിരെ അമ്മ പരാതി നല്‍കിയിട്ടുണ്ട്. സിനിമയുടെ കഥ വായിച്ചപ്പോള്‍ തന്നെ കണ്‍ഫ്യൂഷനുണ്ടായിരുന്നു. അത് ജൂഡിനെ അറിയിച്ചപ്പോള്‍ അസഭ്യം പറഞ്ഞു. പിന്നെ ആ സിനിമയുമായി മുന്നോട്ട് പോകാന്‍ കഴിയില്ല. അത് തിരിച്ചറിഞ്ഞാണ് പിന്മാറിയത്. ജൂഡ് ആന്റണി നടത്തിയത് വ്യക്തിഹത്യയാണ്. ആര്.ഡി.എക്സ് സംവിധായകന് നഹാസിനെക്കുറിച്ച് ജൂഡ് പറഞ്ഞത് ശരിയായില്ല. ഒരു സംവിധായകനും ഒരു സംവിധായകനെയും അങ്ങനെ പറയാന്‍ പാടില്ല. വളര്‍ന്ന് വരുന്ന ഒരു സംവിധായകനെ തകര്‍ത്തു കളയുന്നതാണ് ഈ നിലയിലുള്ള പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ ജൂഡിന്റെ വലിയ ആരാധകനാണെന്നും 2018 നല്ല സിനിമയാണ്. സിനിമ വിജയിച്ചപ്പോള്‍ ആ വിജയം മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കാന്‍ ഉപയോഗിക്കുകയാണ്. എനിക്ക് ലിജോ ജോസ് പെല്ലിശ്ശേരി അവസരം നല്‍കിയത് കൊണ്ടു മാത്രമാണ് സിനിമയില്‍ വന്നത് എന്ന് അദ്ദേഹം പറഞ്ഞു. ലിജോ ചേട്ടന് ഇല്ലെങ്കില്‍ പെപ്പെയ്ക്ക് ജീവിക്കാനുള്ള വകുപ്പുപോലും കൊടുക്കണ്ട എന്നു പറഞ്ഞു. സത്യമാണത്. ആരെങ്കിലും അവസരം നല്‍കിയാണ് എല്ലാവരും സിനിമയില്‍ എത്തുന്നത്. ഞാന്‍ മാത്രമല്ല
ഈ വിഷയം 2019ല്‍, മൂന്ന് വര്‍ഷം മുന്‍പ് സംഘടനകള്‍ വളി ചര്‍ച്ച ചെയ്ത് കോംപ്രമൈസ് ആക്കി കൈ കൊടുത്ത് പിരിഞ്ഞ വിഷയമാണ്.