ബിഗ് ബോസ് മലയാളം അഞ്ചാം സീസൺ താരം അനിയൻ മിഥുനെതിരെ വീണ്ടും ബിജെപി നേതാവ് സന്ദീപ് വാര്യർ. ഐക്യരാഷ്ട്രസഭയുടേയും നീതി ആയോഗിൻ്റേയും പേര് വരെ ദുരുപയോഗം ചെയ്ത ഒരു സംഘടനയിൽ നിന്നും പണം കൊടുത്ത് വാങ്ങിയ സർട്ടിഫിക്കറ്റ് ആണ് അനിയൻ സ്വന്തം ഫേസ്ബുക്ക് പോസ്റ്റിൽ ഷെയർ ചെയ്തിരിക്കുന്നതെന്ന് സന്ദീപ് ജി വാര്യർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു. അനിയൻ മിഥുൻ വുഷു ചാംപ്യനാണെന്ന വാദവും സന്ദീപ് ജി വാര്യർ നേരത്തെ മറ്റൊരു പോസ്റ്റിൽ തള്ളിക്കളഞ്ഞിരുന്നു.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് –
വുഷു അസോസിയേഷൻ ഭാരവാഹികളോട് സംസാരിച്ചു . അനിയൻ മിഥുന്റെ വുഷു കഥയും വ്യാജമാണെന്ന് അവർ പറയുന്നു . അനിയൻ മിഥുന്റെ വുഷു ചാമ്പ്യൻഷിപ്പ് സംബന്ധിച്ച അവകാശവാദങ്ങളെ ആധികാരികത പരിശോധിക്കാതെ പ്രചാരണം നൽകിയത് മുഖ്യധാരാ മാധ്യമങ്ങൾ തന്നെയാണ് .
കഴിഞ്ഞ മാസമാണ് ചെന്നൈയിൽ ഇന്ത്യൻ വീൽ ചെയർ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ ആണെന്ന് അവകാശപ്പെട്ട് ഒരുത്തൻ മുഖ്യമന്ത്രിയെ വരെ പറ്റിച്ചത് . എന്തായാലും മിഥുന്റെ വ്യാജ കമാന്റൊ കഥ ഒടുവിൽ ബിഗ്ബോസിൽ പൊളിഞ്ഞു വീണു .
ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല . ടിപ്പുവിന്റെ വാളും യൂദാസിന്റെ വെള്ളിക്കാശും മോശയുടെ അംശവടിയും കാണിച്ച് ഡിജിപിയെ വരെ ഊജ്ജ്വലമാക്കിയ നാടാണിത്.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് –
സർവ്വത്ര ഉഡായിപ്പാണ് അനിയൻ മിഥുൻ . നീതി ആയോഗിന്റെയും യുഎന്നിന്റെയും ലോഗോ വരെ നിയമവിരുദ്ധമായി ഉപയോഗിച്ച് ജമ്മുവിലെ ഒരു തട്ടിപ്പ് പ്രസ്ഥാനം 1499 രൂപ അയച്ചു കൊടുത്താൽ ആർക്കും ഇ മെയിലിൽ അയച്ചു കൊടുക്കുന്ന നോബൽ സമ്മാനമാണ് അഖിലാണ്ഡ വുഷു ഫൈറ്റർ സ്വന്തം എഫ്ബി വാളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് . പ്രസ്തുത തരികിട സംഘടനയുമായി ബന്ധപ്പെട്ടപ്പോൾ വ്യാജ അവാർഡിനുള്ള തുക അറിയിച്ചു കൊണ്ട് എനിക്കയച്ച വാട്സാപ്പ് മെസ്സേജ് ചുവടെ കോപ്പി ചെയ്ത് ഇടുന്നു .
*
REGISTRATION FEE & CHARGES*

*There are Four Categories For Reciepent*




1.*
Accomodation Fee & Facilities*








2. *Non-Accomodation Fee & Facilities*





3.*
COURIER MODE*



*4
. E- CERTIFICATE OF AWARD*



__________________________________________
*
REQUIRED DETAILS FROM THE RECIPIENTS*







Sent to
———————————————————————


*KC RESIDENCY KATRA JAMMU J&K UT*
*DATE: JULY 09, 2023 || TIME 2:30 SHARP*
*Thanks & Regard*
*Ms Rupali Kher*
+91 7509744447
*Project Coordinator*
*GHRT INDIA*
Apply Online