സന്ദീപ് വങ്ക റെഡ്ഡി സംവിധാനം ചെയ്ത അനിമല്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രം നെറ്റ്ഫ്ലിക്സില്‍ ജനുവരി 26 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ എത്തുന്നത്. നെറ്റ്ഫ്ലിക്സിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
2023 ഡിസംബര്‍ 1നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. റണ്‍ബീര്‍ കപൂര്‍ നായകനായ ചിത്രം ആഗോള തലത്തില്‍ 900 കോടിയും ഇന്ത്യയില്‍ നിന്ന് 550 കോടിയുമാണ് നേടിയത്. നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഒരു പോലെ വിമര്‍ശനവും പ്രശംസയും ഏറ്റുവാങ്ങിയ ചിത്രമാണ് അനിമല്‍. ചിത്രത്തില്‍ രണ്‍ബീറിന്റെ പ്രകടനത്തെ എല്ലാവരും ഒരുപോലെ പ്രശംസിച്ചിരുന്നു.
രണ്‍വിജയ് എന്ന കഥാപാത്രത്തെയാണ് രണ്‍ബീര്‍ കപൂര്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അടുത്തിടെ ഇന്ത്യന്‍ സിനിമ കണ്ടതില്‍ ഏറ്റവും അധികം വയലന്‍സ് നിറഞ്ഞ ചിത്രം കൂടിയാണ് അനിമല്‍. രശ്മിക മന്ദാന, അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാണ്.
The air is dense and the temperature is rising. 

Witness his wild rage in Animal, streaming from 26 January on Netflix in Hindi, Tamil, Telugu, Malayalam and Kannada. #AnimalOnNetflix pic.twitter.com/ituQvrT9kS
— Netflix India (@NetflixIndia) January 25, 2024