സ്വകാര്യതയിൽ കടന്നുകയറിയുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ഇടപെടൽ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് നടി അനശ്വര. എഡിറ്റോറിയലിന് നൽകി അഭിമുഖത്തിലാണ് അനശ്വര ഇക്കാര്യം പറഞ്ഞത്. നല്ല ഹാപ്പിയായി ഒരു പരിപാടിക്ക് വന്നാലും അതില്ലാതാക്കി നമ്മളെ അൺകംഫർട്ടബിൾ ആക്കുന്ന തരത്തിലാണ് പലപ്പോഴും പല ഓൺലൈൻ മാധ്യമങ്ങളും ഇടപെടുന്നതും ചിത്രീകരിക്കുന്നതും ചില ഓൺലൈൻ മാധ്യമങ്ങളെ വിളിച്ച് തംബ്നെയിൽ മാറ്റാൻ ആവശ്യപ്പെടേണ്ടി വന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും അനശ്വര പറയുന്നു.
അനശ്വരയുടെ വാക്കുകൾ –
കാറിൽ നിന്നും നമ്മൾ പുറത്തേക്ക് ഇറങ്ങുമ്പോൾ ഇങ്ങനെയൊരു ആംഗിളിൽ നിന്നാവും അവർ ഷൂട്ട് ചെയ്യുക. അതിപ്പോൾ നമ്മൾ എങ്ങനെ വസ്ത്രം ധരിച്ചു വന്നാലും ആ ആംഗിളിൽ വീഡിയോ എടുത്താൽ അതു മറ്റൊരു രീതിയിൽ വരും. അത്തരം വീഡിയോകളും അതിനു താഴെ വരുന്ന കമൻ്റുകളും എന്നെ ബാധിക്കാറുണ്ട്. ഇതെൻ്റെ മാത്രമല്ല പലരും നേരിടുന്ന പ്രശ്നമാണ്. ഇക്കാര്യത്തിൽ ഒരു നിയന്ത്രണം വേണമെന്ന് തോന്നിയിട്ടുണ്ട്. അവർ വെറുതെ വീഡിയോ എടുക്കുകയാണെങ്കിൽ കുഴപ്പമില്ല ഇതൊരു പ്രത്യേക ആംഗിളിൽ നിന്നുമാണ് എടുക്കുന്നത്.
നിങ്ങൾക്ക് ആകാശത്ത് എടുക്കുന്നത് നിർത്തിക്കൂടെ എന്നു പലവട്ടം ഞാൻ അവരോട് ചോദിച്ചിട്ടുണ്ട്. ഇതൊക്കെ കാരണം ഒരു പരിപാടിക്ക് പോകുമ്പോൾ ഡ്രസിംഗ് അത്രയും ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. നന്നായി ഡ്രസ്സ് ചെയ്തു പോയില്ലെങ്കിൽ ഞാൻ കംഫർട്ടഫിൾ ആയിരിക്കില്ല. എടുന്ന വസ്ത്രമല്ല, ഇവർ അതു പകർത്തുന്ന ആംഗിളാണ് കൂടുതൽ പ്രശ്നം. ഇതൊരു വിഷയമായി വരുമ്പോൾ നമ്മളെ ബാധിക്കും നമ്മൾ ഡൌണാവും. അതോണ്ട് തന്നെ ഒരു പരിധിക്കപ്പുറം ഇതേക്കുറിച്ച് ഞാനിപ്പോൾ ചിന്തിക്കാറില്ല.
ഒരു സമയത്ത് എനിക്ക് കിട്ടിയ ഹേറ്റ് ക്യാംപെയിന് പ്രധാന കാരണം ഞാൻ ഇൻ്റർവ്യൂകളിൽ ഞാൻ സംസാരിക്കുന്നതും പെരുമാറുന്നതുമെല്ലാം ആയിരുന്നു. ആളുകൾക്ക് ഞാനെന്തോ അഹങ്കാരിയായിരുന്നു എന്ന തോന്നലുണ്ടായി. അതെന്നെ ബാധിച്ചു തുടങ്ങിയപ്പോൾ ഞാൻ തന്നെ വളരെ കരുതലോടെയാണ് ഒരോ ഇൻ്റർവ്യൂനും പോയിരിക്കാൻ തുടങ്ങിയത്. എന്നെ അറിയുന്നവർ പോലും എന്നോട് ചോദിക്കാൻ തുടങ്ങി നീ എന്താ ഇൻ്റര്ർവ്യൂസിൽ ഇങ്ങനെ ഇരിക്കണത് എന്ന്. ഇപ്പോൾ അതെല്ലാം ഞാൻ മറികടന്നു തുടങ്ങി. മറ്റൊരു കാര്യം ഇത്തരം ഇൻ്റർവ്യൂകൾക്ക് ചില മീഡിയാസ് കൊടുക്കുന്ന തംബ് ഇമേജസാണ്. ഡേറ്റ് ചെയ്യുന്നുണ്ടോ, റിലേഷനുണ്ടോ എന്നെല്ലാം ആയിരിക്കും അവർ ചോദിക്കുക. ഇക്കാരണം കൊണ്ടു തന്നെ പല മീഡിയാസിനേയും വിളിച്ച് തംബ് മാറ്റാൻ പറയേണ്ട അവസ്ഥയുണ്ടായിരുന്നു.