സന്ദീപ് റെഡ്ഡി വങ്കയുടെ അനിമല്‍ റിലീസ് ചെയ്ത് 11-ാം ദിവസവും ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പ് തുടരുന്നു. ചിത്രം നിലവില്‍ 737.98 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ഇക്കാര്യം പുറത്തുവിട്ടത്.
റിലീസ് ചെയ്ത് രണ്ടാമത്തെ തിങ്കളാഴ്ച്ച ചിത്രം 13 കോടിയാണ് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ കളക്ട് ചെയ്തത്. ഞായറാഴ്ച്ച മാത്രം 36 കോടിയും ചിത്രം നേടിയിരുന്നു. ഇതോടെ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 443.27 കോടിയായി ചിത്രത്തിന്റെ കളക്ഷന്‍ മാറി. ഇതില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിരിക്കുന്നത് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ്. 400.37 കോടിയാണ് ഹിന്ദി പതിപ്പിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍. തെലുങ്ക് : 38.8 കോടി, തമിഴ് : 3.43 കോടി, കന്നഡ: 0.56 കോടി, മലയാളം : 0.11 കോടി എന്നിങ്ങനെയാണ് കളക്ട് ചെയ്തിരിക്കുന്നത്.
Rewriting Box-office Records 💥
Book your Tickets 🎟️https://t.co/kAvgndK34I#AnimalTakesOverTheNation #AnimalInCinemasNow #Animal #AnimalHuntBegins #BloodyBlockbusterAnimal #AnimalTheFilm @AnimalTheFilm @AnilKapoor #RanbirKapoor @iamRashmika @thedeol @tripti_dimri23… pic.twitter.com/hj6mnq9oCo
— Animal The Film (@AnimalTheFilm) December 12, 2023
ഷാരൂഖ് ഖാന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ജവാനുമായാണ് അനിമല്‍ നിലവില്‍ ബോക്സ് ഓഫീസില്‍ മത്സരിക്കുന്നത്. അതേസമയം അനിമലിന്റെ ഹിന്ദി പതിപ്പ് കെ.ജി.എഫ് ചാപ്പ്റ്റര്‍ 2നെ പിന്നിലാക്കിയിരിക്കുകയാണ്. നിലവില്‍ ആഗോള ബോക്സ് ഓഫീസ് ചാര്‍ട്ടില്‍ ഏഴാം സ്ഥാനത്ത് നില്ക്കുന്ന ഹിന്ദി സിനിമയാണ് അനിമല്‍.
ഡിസംബര്‍ 1നാണ് റണ്‍ബീര്‍ കപൂര്‍ കേന്ദ്ര കഥാപാത്രമായ ചിത്രം തിയേറ്ററില്‍ എത്തിയത്. ചിത്രത്തില്‍ അനില്‍ കപൂര്‍, രശ്മിക മന്ദാന, ബോബി ഡിയോള്‍, ശക്തി കപൂര്‍, തൃപ്തി ദിമിരി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.