നേര് ഒരു പ്രേക്ഷക എന്ന നിലയില്‍ ആസ്വദിക്കാന്‍ സാധിച്ചിട്ടില്ലെന്ന് നടി അനശ്വര രാജന്. കഥാപാത്രം അവതരിപ്പിച്ച ആളായാണ് താന്‍ സിനിമ കണ്ടതെന്നാണ് അനശ്വര പറഞ്ഞത്. ജിഞ്ചര്‍ മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
അനശ്വര പറഞ്ഞത് :
നേര് ഒരു പ്രേക്ഷക എന്ന രീതിയില്‍ ആസ്വദിക്കാന്‍ പറ്റിയിട്ടില്ല. കഥാപാത്രം അവതരിപ്പിച്ച ഒരാളായിട്ടാണ് ഞാന്‍ സിനിമ കണ്ടത്. പ്രേക്ഷക എന്ന രീതിയില്‍ ആസ്വദിക്കണമെങ്കില്‍ എനിക്ക് ഒന്നുകൂടി നേര് കാണേണ്ടിയിരിക്കുന്നു.
ഒരു സിനിമ രണ്ടാമതും കാണുമ്പോഴാണ് നമുക്ക് പ്രേക്ഷക എന്ന രീതിയില്‍ ആസ്വദിക്കാന്‍ പറ്റുക. എനിക്ക് തോന്നുന്നു രണ്ടാമത്തെ പ്രാവശ്യം പോയി കണ്ടാല്‍ മാത്രമേ ഒരു പ്രേക്ഷക എന്ന രീതിയില്‍ എനിക്ക് സിനിമ കണ്ടിട്ട് അഭിപ്രായം പറയാന്‍ പറ്റുകയുള്ളൂ. പക്ഷേ എന്നിരുന്നാലും എന്നെ ഇമോഷണലി ഹുക്ക് ചെയ്ത് ഒരു സിനിമയാണ് എന്നെനിക്ക് പറയാന്‍ സാധിക്കും.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ സാറ എന്ന കഥാപാത്രത്തെയാണ് അനശ്വര അവതരിപ്പിച്ചത്. കണ്ണ് കാണാത്ത സ്കള്‍പ്ച്ചര്‍ ആര്‍ട്ടിസ്റ്റാണ് സാറ. ശാന്തി മായാദേവി, ജീത്തു ജോസഫ് എന്നിവര്‍ തിരക്കഥ രചിച്ച ചിത്രം ഡിസംബര്‍ 21നാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്.