തമിഴ് ഡയറക്ടര്‍ ലോകേഷ് കനകരാജിന്റെ കൂടെ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്. ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മരിക്കുന്ന സീന്‍ അഭിനയിക്കണമെന്നാണ് അനുരാഗ് കശ്യപിന്റെ ആവശ്യം.
ഇന്ത്യാ ഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തിലാണ് ലോകേഷ് സിനിമയില്‍ അഭിനയിക്കണമെന്ന് അനുരാഗ് പറഞ്ഞത്. ലോകേഷ് തന്റെ സിനിമയിലെ എല്ലാ നടന്മാര്ക്കും മഹത്തായ മരണമാണ് നല്‍കുന്നതെന്നും തനിക്ക് അത്തരമൊരു സീനില്‍ അഭിനയിക്കണമെന്നുമാണ് അനുരാഗ് കശ്യപ് പറഞ്ഞത്.
ഒരു കഥാപാത്രം പോലും വേണ്ടെന്നും ലോകേഷ് സിനിമയില്‍ ഒരു മരണം മാത്രം ലഭിച്ചാല്‍ മതിയെന്നും അനുരാഗ് പറഞ്ഞു.
വെട്രിമാരന്റെ വിടുതലൈയെ പ്രശംസിച്ചും ബോളിവുഡ് സംവിധായകന് രംഗത്തെത്തി. വിടുതലൈ തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും അതിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കാനുള്ള ക്ഷമ തനിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വിജയ് സേതുപതി സിനിമയില്‍ നന്നായി അഭിനയിച്ചുവെന്നും സൂരിയും രാജീവ് മേനോനും തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തമിഴ് സിനിമകളോട് ഏറെ പ്രിയമുള്ള സംവിധായകനാണ് അനുരാഗ് കശ്യപ്. മണി രത്നത്തിനൊപ്പം അസിസ്റ്റന്റ് ആയും അനുരാഗ് കശ്യപ് പ്രവര്‍ത്തിച്ചിട്ടുണ്ട്.