നെതർലൻഡ്സിന്റെ യു എസ് പ്രതിനിധിയായി ഇന്ത്യൻ വംശജയായ ഷെഫാലി റസ്ദാൻ ദുഗ്ഗലിനെ തെരഞ്ഞെടുത്തു. കാശ്മീർ സ്വദേശിനിയാണ് ദുഗ്ഗൽ. മിയാമി സർവകലാശാലയിൽ നിന്ന് ബിരുദവും ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
2020 ൽ നാഷണൽ ഫിനാൻസ് കമ്മിറ്റി അംഗമായും ദേശീയ കോ – ചെയർ ഓഫ് വുമൺ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റിയിൽ ഫിനാൻസ് ചെയർ ആയും 2020 ൽ ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷന്റെ ക്രെഡൻഷ്യൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ ആയും പ്രവർത്തിച്ചിട്ടുണ്ട്. 2016 ൽ റൂൾസ് കമ്മിറ്റി അംഗമായും 2012 ൽ ക്രെഡൻഷ്യൽ കമ്മിറ്റി അംഗമായും ദുഗ്ഗൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതേസമയം യു എസ് പ്രതിനിധി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ദുഗ്ഗലിന് വൈസ് പ്രസിഡന്റ് കമല ഹാരിസ് ആശംസകൾ അറിയിച്ചു.