ഒരു കോഴിമുട്ടയ്ക്ക് എങ്ങനെപോയാലും 10 രൂപയില്‍ താഴെയാകുമല്ലേ വില? എന്നാല്‍ 48,000 രൂപയ്ക്ക് ഒരു മുട്ട വില്‍ക്കുന്നത് വിശ്വസിക്കാനാവുമോ? യുണൈറ്റഡ് കിങ്ഡത്തിലാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി തന്റെ വീട്ടില്‍ രക്ഷപ്പെടുത്തി കൊണ്ടുവരുന്ന കോഴികളെ വളര്‍ത്തുന്ന സ്ത്രീയാണ് വെസ്റ്റ് ഓക്സ്ഫോര്‍ഡ്ഷയറിലെ അന്നബെല്‍ മുല്‍കാഹി. ഒരു ദിവസം അന്നബെല്‍ നോക്കുമ്പോള്‍ തന്റെ കോഴി വട്ടത്തിലുള്ള ഒരു മുട്ട ഇട്ടു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവമാണ് ഒരു കോഴി തികച്ചും വട്ടത്തിലുള്ള മുട്ട ഇടുക എന്നത്. അങ്ങനെയാണ് ഈ പ്രത്യേകതയുള്ള മുട്ട 48,000 രൂപയ്ക്ക് വില്ക്കാന് വച്ചത്.
കൃത്യം വട്ടത്തില്‍ മുട്ടയിട്ട കോഴിയുടെ പേര് ട്വിന്‍സ്കി എന്നാണ്. മുല്‍കാഹിയുടെ ഒരു മകളുടെ പേരാണ് ഈ കോഴിക്ക് നല്‍കിയിരിക്കുന്നത്. അങ്ങനെയാണ് ആ മുട്ട തിന്നുന്നില്ല എന്ന് തീരുമാനിച്ചത്. ശേഷം അത് ഇ-ബയ്-ല്‍ വില്ക്കാന് വച്ചു. അതില്‍ നിന്നും കിട്ടുന്ന തുക കൂടുതല്‍ കോഴികളുടെ സംരക്ഷണ പ്രവര്‍ത്തനത്തിന് ഉപയോ?ഗിക്കാം എന്നാണ് അവര്‍ കരുതുന്നത്. വളരെ പെട്ടെന്ന് തന്നെ 48,000 രൂപ വരെ അതിന് ഓഫര്‍ ചെയ്ത് കഴിഞ്ഞിരിക്കയാണ്.