ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകവേ ട്രാഫിക് ബ്ലോക്കിൽ കുരുങ്ങിയ അമിതാഭ് ബച്ചന് തുണയായി ആരാധകൻ. സമയം വൈകിയതോടെ അമിതാഭ് ബച്ചൻ വഴിയാത്രികന്റെ ബൈക്കിൽ അഭയം തേടുകയായിരുന്നു. കൃത്യസമയത്ത് ലൊക്കേഷനിൽ എത്താനായെന്നും തന്നെ സഹായിച്ച ബൈക്ക് യാത്രികന് നന്ദിയുണ്ടെന്നും താരം കുറിച്ചു
ബൈക്ക് യാത്രകനോടൊപ്പമുള്ള ഫോട്ടോയും ബിഗ് ബി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇദ്ദേഹം ആരാണെന്ന് അറിയില്ലെന്നും പക്ഷേ ബൈക്കിൽ കയറിയത് കൊണ്ട് കൃത്യസമയത്ത് ഷൂട്ടിംഗിന് എത്താനായെന്നും ബിഗ് ബി പറയുന്നു. അതേസമയം ഇരുവരും ഹെൽമെറ്റ് ധരിച്ചിട്ടില്ലെന്ന കാര്യം ആരാധകർ പോസ്റ്റിന് താഴെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
നാഗ് അശ്വിന്റെ ‘പ്രൊജക്ട് കെ’ യുടെ ചിത്രീകരണത്തിലാണ് താരം ഇപ്പോൾ. ഷൂട്ടിംഗിനിടെ പരിക്കേറ്റ താരം വിശ്രമത്തിലായിരുന്നു.