കണക്ടിക്കട്ട്: ഇരുപത്തിയൊന്നുകാരന്റെ വീട്ടിൽ അസ്വാഭാവിക ഇടപടാടുകൾ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പരിശോധനയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഞെട്ടി. 8 മില്യൺ ഡോളർ വിലമതിക്കുന്ന മാജിക് മഷ്റൂം ശേഖരമാണ് യുവാവിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത്.
മാജിക് മഷ്റൂം തേടി നിരവധി ആളുകൾ യുവാവിന്റെ വീട്ടിൽ വന്നു പോകാൻ തുടങ്ങിയതോടെയാണ് ലഹരിവിരുദ്ധ സ്കാഡ് വീട്ടിൽ പരിശോധനയ്ക്കെത്തിയത്. വീടന് പിറകിലായി പ്രത്യേകം സജ്ജീകരിച്ച ഫാക്ടറിയിലാണ് യുവാവ് ലബരി വസ്തുക്കൾ നിർമിച്ചിരുന്നത്. ഇവിടെ നിന്നും വളർച്ചയെത്തിയതും വളർച്ചയിലുള്ളതുമായ മാജിക് മഷ്റൂം ശേഖരം പിടിച്ചെടുത്തു.
മാനസിക സമ്മർദം അനുഭവിക്കുന്ന ആളുകളെ സഹായിക്കാനാണ് താൻ ഇത്തരമൊരു ബിസിനസ് ചെയ്യുന്നതെന്നായിരുന്നു യുവാവിന്റെ മൊഴി.