ആലുവ ബലാത്സംഗ കേസിലെ പ്രതി 18 വയസു മുതല്‍ മോഷണ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് ക്രിസ്റ്റിലിന്റെ അമ്മ. കഴിഞ്ഞ ഒന്നരവര്‍ഷമായി ക്രിസ്റ്റില്‍ വീടു വിട്ടു പോയിട്ടെന്നും അമ്മ പറഞ്ഞു.
ക്രിസ്റ്റില്‍ വീട്ടില്‍ നിന്ന് ഇറങ്ങി പോകുന്ന സ്വഭാവക്കാരന്‍ ആണെന്നും പ്രതിയുടെ അമ്മ പറഞ്ഞു. രാത്രി വീട്ടില്‍ നിന്ന് ഇറങ്ങി പോയി രാവിലെ തിരിച്ചുവരും. എങ്ങോട്ടാണ് പോകുന്നതെന്ന് ചോദിച്ചാല്‍ പറയില്ല. വീടിനുള്ളില്‍ മുറി പൂട്ടി ഇരിക്കുകയാണ് ഇയാള്‍ എപ്പോഴും ചെയ്യുകയെന്നും അമ്മ പറഞ്ഞു.
എന്തിനാണ് മദ്യപിച്ചതെന്ന് ചോദിച്ചാല്‍ ചീത്ത വിളിക്കും. 18 വയസുകഴിഞ്ഞപ്പോള്‍ കൂട്ടുകൂടി മൊബൈല്‍ മോഷണം ഉള്‍പ്പെടെ നടത്തിയിരുന്നുവെന്നും പ്രതിയുടെ അമ്മ പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ ക്രിസ്റ്റിലിനെ ആലുവ പാലത്തിനടിയില്‍ വെച്ചാണ് പിടികൂടിയത്. 2022ലെ പെരുമ്പാവൂരില്‍ നടന്ന മോഷണക്കേസിലെ പ്രതിയാണ് ഇയാള്‍. വിയ്യൂര്‍ ജയിലില്‍ നിന്ന് പ്രതി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് ഓഗസ്റ്റ് 10നാണ്. പ്രതിയെ തിരിച്ചറിഞ്ഞത് സിസിടിവി ദൃശ്യങ്ങളിലൂടെയാണ്.
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ എട്ട് വയസ്സുകാരിയെ പ്രതി തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ശേഷം വയലില്‍ ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉറങ്ങി കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.
രാത്രി മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന കുട്ടിയെ വീട്ടില്‍ കയറിയ പ്രതിയെ എടുത്തു കൊണ്ടു പോകുകയായിരുന്നുവെന്നാണ് വിവരം. ഉറങ്ങി കിടക്കുകയായിരുന്ന മാതാപിതാക്കള്‍ ഇക്കാര്യം അറിഞ്ഞില്ല. രാത്രിയില്‍ കുട്ടിയുടെ കരച്ചില് കേട്ട പ്രദേശവാസികളാണ് നഗ്നയായ നിലയില്‍ പാടത്ത് നിന്നും നടന്നു വരുന്ന കുഞ്ഞിനെ കണ്ടെത്തിയത്.
ക്രൂരപീഡനത്തെ തുടര്‍ന്ന് രക്തം വാര്‍ന്ന നിലയിലായിരുന്നു കുഞ്ഞ്. കുട്ടിയെ രാത്രിയോടെ പൊലീസ് എത്തി കളമശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കുട്ടിയുടെ കുടുംബം ബിഹാര്‍ സ്വദേശികളാണ്. ഇന്നലെ രാത്രി കുട്ടിയുടെ പിതാവ് തിരുവനന്തപുരത്തേക്ക് പോയിരുന്നു. ഭാര്യയും മൂന്ന് മക്കളും മാത്രമാണ് പിന്നെ വീട്ടിലുണ്ടായിരുന്നത്. ജനല്‍ വഴി വാതില്‍ തുറന്ന് അകത്ത് പ്രവേശിച്ച പ്രതി ഉറങ്ങി കിടന്ന കുട്ടിയുമായി പുറത്തിറങ്ങിയ ശേഷം വാതിലടച്ച് പുറത്തേക്ക് പോകുകയായിരുന്നു.