ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയെന്ന് പരാതി. മഹിള കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് മുനീറിനെതിരെയാണ് പരാതി. കുടുംബത്തിന് സര്‍ക്കാര്‍ നല്കിയ ധനസഹായത്തില്‍ നിന്നാണ് പണം തട്ടിയതെന്ന് കുടുംബം ആരോപിക്കുന്നു.
1,20000 രൂപ തട്ടിയതായാണ് പരാതി. പരാതി നല്‍കുമെന്ന് അറിയിച്ചതോടെ 70,000 രൂപ തിരികെ നല്കി. ബാക്കി തുക ഡിസംബര്‍ 20നകം നല്‍കാമെന്ന് ചൂണ്ടിക്കാണിച്ച് വെള്ള പേപ്പറില്‍ ഒപ്പിട്ട് നല്‍കുകയും ചെയ്തു.
കുഞ്ഞ് മരിച്ചതുമുതല്‍ ഒപ്പം നിന്ന് സഹായിച്ചവരാണ് കുടുംബത്തെ പറ്റിച്ചത്. കുടുംബത്തെ അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തിലാണ് വാടക വീട്ടിലേക്ക് മാറ്റിയത്. ഇതിന്റെ വാടക ഉള്‍പ്പെടെ നല്‍കുന്നത് എംഎല്‍എയാണ്. എന്നാല്‍ എംഎല്‍എയുടെ പേര് പറഞ്ഞും ഇവര്‍ പണം വാങ്ങിയതായി കുടുംബം പരാതിപ്പെട്ടു.
വീടുമാറ്റത്തിനായി അഡ്വാന്‍സ് നല്കാന് എന്ന പേരില്‍ 20,000 രൂപ കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും ആദ്യം വാങ്ങി. തായിക്കാട്ടുകര സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കുടുംബത്തിന് സൗജന്യമായി ഗൃഹോപകരണങ്ങള്‍ വാങ്ങി നല്‍കിയിരുന്നു. വീട്ടിലേക്കുള്ള ഫാനും മറ്റു ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡന്റും നല്കി. എന്നാല്‍ ഗൃഹോപകരണങ്ങള്‍ വാങ്ങാനെന്ന പേരിലും പണം തട്ടിയെന്നും പരാതിപ്പെടുന്നു.