ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ നല്‍കരുതെന്ന് പ്രതി അസ്ഫാക്ക് ആലം കോടതിയില്‍. പ്രായം കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവ് നല്‍കണം. മനഃപരിവര്‍ത്തനത്തിന് അവസരം വേണമെന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടു.
പ്രതി കുറ്റം ചെയ്തതായി കണ്ടെത്തിയെന്ന് കോടതി വിധിച്ചിരുന്നു. ശിക്ഷ വിധി നവംബര്‍ ഒന്‍പതിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് ശിക്ഷാവിധിയിന്മേല് എറണാകുളം പോക്സോ കോടതിയാണ് വാദം തുടരുന്നത്.
അതേസമയം കേസിലെ പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന് ആവര്‍ത്തിച്ചു. പ്രപതി കൃത്യം നടത്തിയ രീതി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്നും ബലാത്സംഗത്തിന് ശേഷം അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയെന്നും മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെ കുട്ടിയെ മറവു ചെയ്തെന്നും പ്രോസിക്യൂഷന് വാദിച്ചു.