കൊല്ലം വള്ളിക്കാവില്‍ സിഗരറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കടയുടമയ്ക്ക് നെഞ്ചില്‍ കുത്തേറ്റു. കടയുടമയായ ഉദയകുമാറിനാണ് നെഞ്ചില്‍ കുത്തേറ്റത്. പണം ഗൂഗിള്‍പേ ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പത്തനംതിട്ട സ്വദേശികളായ പ്രവീണ്‍, ശ്രീക്കുട്ടന് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഉദയകുമാറിന്റെ കടയില്‍ നിന്ന് പ്രവീണും ശ്രീക്കുട്ടനും സിഗരറ്റ് വാങ്ങിയതിന്റെ പണമായ 40 രൂപ ഗൂഗിള്‍ പേ ചെയ്യാമെന്ന് യുവാക്കള്‍ പറഞ്ഞു. എന്നാല്‍ പണമായി തരാമോ എന്ന് കടയുടമ ചോദിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ കയ്യില്‍ കിട്ടിയ കത്തിയെടുത്ത് പ്രതികള്‍ ഉദയകുമാറിനെ നെഞ്ചില്‍ കുത്തുകയായിരുന്നു.
ആക്രമണം തടയാന്‍ ശ്രമിച്ച ഉദയകുമാറിന്റെ ഭാര്യയെയും പ്രതികള്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് പ്രതികളെ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ചാണ് പൊലീസില്‍ ഏല്‍പ്പിച്ചത്. പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നെന്ന് കരുനാഗപ്പിള്ളി പൊലീസ് അറിയിച്ചു.