അൽ സാബി ഗ്രൂപ്പ് യുവ കലാസാഹിതിയുമായി സഹകരിച്ച് പ്രിവിലേജ് കാർഡ് പുറത്തിറക്കി. രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കുന്ന അൽ സാബി ഗ്രൂപ്പിലെ എല്ലാ ഡിവിഷനുകളിലും ഉപയോഗിക്കാവുന്ന രീതിയിലാണ് കാർഡ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം അൽ സാബി ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ലോഞ്ചിംഗ് പരിപാടിയിൽ അൽ സാബി ഗ്രൂപ്പ് ചെയർമാൻ ടി .ആർ വിജയകുമാർ കേരള കൃഷി വകുപ്പ് മന്ത്രി പി .പ്രസാദിന് നൽകിയാണ് പ്രിവിലേജ് കാർഡ് പുറത്തിറക്കിയത്. മാനേജിങ് ഡയറക്ടറും സിഇഒമാരുമായ അമൽ വിജയകുമാർ, വിമൽ വിജയകുമാർ, ഗ്രൂപ്പ് ജനറൽ മാനേജർ പ്രതീക് സക്സേന തുടങ്ങി നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.
സൗന്ദര്യ സംരക്ഷണത്തിന് മാത്രമായുള്ള ആദം & ഈവ് കോസ്മെറ്റിക് ഡിവിഷൻ, ആദം & ഈവ് ആയുർവേദ, ആദം & ഈവ് മെഡിക്കൽ സെൻ്റർ , KNIGHT ഫാർമസി, അമേരിക്കൻ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വാഹനങ്ങളുടെ
പരിചരണത്തിനും സേവനത്തിനുമായി വിശാലമായ അൽ സാബി ഓട്ടോ കെയർ , അബുദാബിയിലും ദുബായിലും ,ഷാർജയിലുമുള്ള അൽ സാബി ബിൽഡിംഗ് മെറ്റീരിയൽസ് ഷോപ്സ്, കെട്ടിടങ്ങളും വസ്തുക്കളും വാങ്ങാനും വിൽക്കാനും അമിഗോ പ്രോപ്പർട്ടീസ് തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഡോക്സറ്റ ഇൻസ്റ്റിറ്റ്യൂട്ടിലും നിയമോപദേശങ്ങൾക്ക് FHS LAW ഫേമിലും പ്രിവിലേജ് കാർഡ് ഉപയോഗപ്പെടുത്താവുന്നതാണ്.
സമൂഹത്തിൻ്റെ വിവിധ മേഖലകളില്‍ സംഭാവനകള്‍ നല്കുന്ന പ്രവർത്തകർക്ക് മികച്ച സേവനങ്ങൾ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിൻ്റെ ആദ്യപടിയായിട്ടാണ് പ്രിവിലേജ് കാർഡ് പുറത്തിറക്കിയതെന്ന് അൽ സാബി ഗ്രൂപ്പ് മാനേജ്മെൻ്റ് അറിയിച്ചു.